Advertisment

"ഇന്ത്യയെ കണ്ടെത്തൽ " 19 ന്; മഹാരഥന്മാരെ അനുസ്മരിക്കാൻ ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നായകന്മാരെ വിസ്മരിക്കുന്നതിനും ചരിത്ര താളുകളിൽ നിന്ന് ഇല്ലാഴ്മ ചെയ്യുന്നതിനും ഫാസിസ്റ്റു സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ സ്വാതന്ത്ര്യ സമര നായകന്മാരായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു , മൗലാനാ ആസാദ്, ഇന്ദിരാ ഗാന്ധി എന്നിവരുടെ ജന്മദിനവും മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ ഓർമ്മദിനവും അനുസ്മരിച്ച് കൊണ്ട് ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി "ഇന്ത്യയെ കണ്ടെത്തൽ " എന്ന ശീർഷകത്തിൽ നവംബർ 19 നു ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ സീസൺസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു .

അനുസ്മരണം, ദേശഭക്തി ഗാനങ്ങൾ, ഫാൻസി ഡ്രസ് , ചിത്രീകരണം, ലഘു നാടകം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .

പരിപാടികൾ ചർച്ച ചെയ്യുന്നതിന് വേണ്ടി കൂടിയ കമ്മിറ്റി എക്സിക്യു്ട്ടീവ് യോഗത്തിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ദ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, കെ പി സി സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു , അലി തേക്കുതോട്, മുജീബ് മൂത്തേടം , നാസിമുദ്ദീൻ മണനാക്ക് , ഫസലുള്ള വെള്ളുവമ്പാലി , അനിൽ കുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, ബഷീർ പരുത്തിക്കുന്നൻ, അനിൽ കുമാർ കണ്ണൂർ, സിയാദ് പത്തനംതിട്ട, സിദ്ധീഖ് ചോക്കാട്, ഷിനു എറണാംകുളം എന്നിവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Advertisment