Advertisment

ജിദ്ദയിൽ മൈത്രി ശിശുദിനാഘോഷം വ്യാഴാഴ്ച

New Update

publive-image

ജിദ്ദ : പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദയുടെ ശിശുദിനാഘോഷം നവംബർ 18 വ്യാഴാഴ്ച അരങ്ങേറും. ഷറഫിയ്യയിലെ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ വെവെച്ചാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു . രാത്രി 8 മണിക്ക് വർണശബളമായ ശിശുദിന ഘോഷയാത്രയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഉത്സവഛായ പരത്തുമെന്ന് സംഘാടകർ വിവരിച്ചു. കുട്ടികളുടെ സാംസ്‌കാരിക സമ്മേളനം , ചിത്രീകരണം , കവിതാവിഷ്ക്കാരം , നൃത്ത നൃത്ത്യങ്ങൾ , കുട്ടികളുടെ ലൈവ് ഓർക്കസ്ട്ര എന്നിവഉണ്ടായിരിക്കും .

മൈത്രിബാലവേദി അംഗങ്ങളായ കുട്ടികൾ നിയന്ത്രിക്കുന്ന ഈ പരിപാടി ജിദ്ദയുടെകലാ സങ്കൽപ്പത്തിന് തന്നെ പുതിയൊരു അനുഭവമായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.

Advertisment