Advertisment

കരിപ്പൂർ:  യാത്രക്കാരുടെ പാർക്കിംഗ് സമയം 15 മിനുറ്റ് ആക്കണമെന്ന്  ജിദ്ദ ഒ ഐ സി സി

New Update

publive-image

Advertisment

ജിദ്ദ: കരിപ്പൂർ വിമാന താവളത്തിൽ വാഹനത്തിലെത്തുന്ന യാത്രക്കാരായ പ്രവാസികളെ ഇറക്കുന്നതിനും , കയറ്റുന്നതിനും പുതുതായി അനുവദിച്ച സൗജന്യ സമയം മൂന്ന് മിനുട്ട് എന്ന്ത് 15 മിനുട്ട് ആക്കണമെന്ന് ജിദ്ദ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ട്രോളി എടുത്ത് ലഗ്ഗേജ് ഇറക്കാൻ മാത്രം അഞ്ച് മിനുട്ടോളം സമയം എടുക്കുമ്പോൾ ഫ്രീ ആയി അനുവദിച്ച മൂന്ന് മിനുറ്റിനു ശേഷം തിരിച്ചു വരുമ്പോൾ 500 രൂപ പിഴ ഈടാക്കുന്നത് പ്രതിഷേധാർഹമാണ്.

റാപിഡ് പി സി ആർ ടെസ്റ്റ് സൗജന്യമാക്കുകയോ നിർത്തലാക്കുകയോ ചെയ്യുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക ധന സഹായം അനുവദിക്കുക, വിമാനമിറങ്ങി ലഗ്ഗേജ് ലഭിക്കാൻ ജീവനക്കാരുടെ കുറവ് മൂലം മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാൻ ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവെച്ചു.

യു എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. കുഞ്ഞാൻ പൂക്കാട്ടിൽ , കമാൽ കളപ്പാടൻ , സലീം നാലകത്ത് , പി കെ അമീർ മുണ്ടുപറമ്പ് എന്നിവർ സംസാരിച്ചു.

Advertisment