Advertisment

"പ്രിയപ്പെട്ട നബി" സന്ദേശസദസ്സ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഹായിൽ (സൗദി അറേബ്യ): "ഭാരങ്ങൾ ഇറക്കിവെക്കുക, വിലങ്ങുകൾ അഴിച്ചു മാറ്റുക" എന്ന പ്രമേയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം "പ്രിയപ്പെട്ട നബി" സന്ദേശസദസ്സ് സംഘടിപ്പിച്ചു

പ്രവാചകജീവിതത്തെ വിശ്വാസികൾ മാതൃകയാക്കേണ്ടതിന്റെ ആവശ്യകത സദസ്സിൽ ചർച്ച ചെയ്യപ്പെട്ടു. സിറ്റി ഫ്‌ളവർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ്‌ റഊഫ് ഇരിട്ടി ഉൽഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറി ഷാൻ തിരുവനന്തപുരം വിഷയാവതരണം നടത്തി.

ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ്‌ ഷമീം ശിവപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ചാൻസ് റഹ്മാൻ, നവാസ് പന്തുവിള, ബാവ താനൂർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സൈദ് ബുഖാരി തൊളിക്കോട് നന്ദി പറഞ്ഞു.

Advertisment