Advertisment

പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒ ഐ സി സി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചിച്ചു

New Update

publive-image

Advertisment

ജിദ്ദ :- പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ <102> യുടെ നിര്യാണത്തിൽ ഒ ഐ സി സി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ കൺവീനർ അനിൽ കുമാർ പത്തനംതിട്ട, ജോയിന്റ് കൺവീനർ രാധാകൃഷ്ണൻ കാവുംബായ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അനുശോചനം രേഖപ്പെടുത്തി. ഇരുപതു വർഷങ്ങളോളം പന്തളം കൊട്ടാരത്തിൻ്റെ വലിയ തമ്പുരാനായിരുന്നു രേവതി തിരുനാൾ പി രാമവർമ്മ രാജ.

ഏറ്റവും കൂടുതൽ കാലം വലിയ തമ്പുരാനായ് ഈ സ്ഥാനത്ത് ഇരിക്കുവാനുള്ള ഭാഗ്യം ലഭിച്ച രാജകുടുബ അംഗമാണ് പി രാമവർമ്മ. ശബരിമലയിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം രാജാവിന്റെ അനുഗ്രഹത്തോടെ യാണ്‌ ആരംഭിക്കുന്നത്, അതിനു വേണ്ട അനുമതി നൽകുന്നതും വാഹകരെ ഏൽപ്പിക്കുന്നതും രാജാവാണ്,

പന്തളം രാജാവായി ചുമതല ഏറ്റെടുത്ത ശേഷം തുടർന്നുള്ള ജീവിതം അയ്യപ്പനുവേണ്ടി സമർപ്പിച്ചു അത്യാത്മീയ ജീവിതം നയിക്കുകയായിരുന്നു.

Advertisment