Advertisment

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ് എഫ് ഐ അക്രമം ; ഓ ഐ സി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിക്ഷേധിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ദോഹ: രാഹുൽ ഗാന്ധിഎം പി യുടെ ഓഫീസിൽ എസ് എഫ് ഐ അക്രമം നടത്തുകയും,ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തു. ഗാന്ധി ചിത്രം വരെ അടിച്ച് തകർത്ത് നിലത്തിട്ട് ചവിട്ടിയ എസ് എഫ് ഐ - ഡി വൈ എഫ് ഐ അക്രമികളുടെ നടപടിസംഘപരിവാർ രാഷ്ട്രീയവും ചുവപ്പിൻ്റെ രാഷ്ട്രീയവും ഒന്നാണന്ന് തെളിയിച്ചതായി ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡൻറ്  സമീർ ഏറാമല പ്രസ്താവനയിൽ അറിയിച്ചു.

സ്വർണ്ണ കള്ളക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിന് കേന്ദ്ര ബി ജെ പി നേതൃത്വത്തേയും നരേന്ദ്ര മോദിയേയും സന്തോഷിപ്പിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ എസ് എഫ് ഐ - ഡി വൈ എഫ് ഐ ക്ക് നൽകിയ കൊട്ടേഷൻ ആണ്അക്രമം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വർണ്ണക്കടത്ത് കേസ്സിലും , പരിതസ്ഥിതി വിഷയങ്ങളിലും സംശയത്തിന്റെ നിഴലിൽ നില്കുന്ന പിണറായി വിജയനും ഇടതു പക്ഷ സർക്കാറും ജനശ്രദ്ധ തിരിചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഈ ആക്രമണങ്ങളുടെ പിന്നിൽ. യു ഡി എഫ് നത്തുന്ന ജകീയ സമരങ്ങളിൽ വർദ്ധിച്ചുവരുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട മുഖ്യമന്ത്രി ആക്രമങൾ നടത്തി കോൺഗ്രസ്സിനെ തളർത്താമെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണെന്ന് സമീർ ഏറാമല പറഞ്ഞു.

Advertisment