Advertisment

ബില്ലടയ്ക്കാൻ മൂന്ന് മാസം വൈകിയാലും കുടിശ്ശിക ആയിരം റിയാൽ ആയാലും വിതരണം വിച്ഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

New Update

publive-image

ജിദ്ദ: വൈദ്യതി ബിൽ അടക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ച് ഉഭഭോക്താക്കൾക്കുള്ള മുന്നറിയിപ്പ് സൗദി ഇലക്ട്രിസിറ്റി കമ്പനി ആവർത്തിച്ചു. വൈദ്യുതി സപ്ലൈ ഇതിലൂടെ വിച്ഛേദിക്കലാകും ഫലം. ഇതിനുള്ള നടപടി ക്രമം രാജ്യത്തെ വൈദ്യുതി വിതരണ സ്ഥാപനമായ സൗദി ഇലക്ട്രിസിറ്റി കമ്പനി വിവരിച്ചു.

കുടിശ്ശിക ആയിരം റിയാൽ ആയാൽ വൈദ്യുതി സേവനം നിർത്തലാക്കും. അതുപോലെ, ബില്ലടക്കൽ മൂന്ന് മാസം വൈകിയാലും വൈദ്യുതി നിലക്കും. വൈദ്യുതി വിച്ഛേദിക്കുന്ന തിയ്യതി ഉഭഭോക്താക്കളെ എസ എം എസ മുഖേന അറിയിക്കുമെന്നും കമ്പനി പ്രസ്താവന വെളിപ്പെടുത്തി. ഉഭഭോക്താവിന്റേതായി കമ്പനി സിസ്റ്റത്തിൽ രേഖപ്പെടുത്തിയ മൊബൈലിലേക്കാണ് സന്ദേശം വരിക.

Advertisment