Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം മെമ്പർഷിപ്പ് ക്യാമ്പയിൻ ജിദ്ദയിലും

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് ജിദ്ദയിൽ തുടക്കം കുറിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും, മറ്റു സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളും, പുതുതായി മെമ്പർഷിപ്പ്‌ സ്വീകരിച്ചു സോഷ്യൽ ഫോറത്തിന്റെ ഭാഗമാവാൻ എത്തിയ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് സോഷ്യൽ ഫോറം നാഷണൽ വൈസ് പ്രസിഡന്റ് നസ്രുൽ ഇസ്ലാം ചൗധരി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ നിലനിൽക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലിങ്ങളും, ദളിതുകളും മറ്റു ന്യുനപക്ഷ പിന്നാക്ക വിഭാഗക്കാരും വളരെയധികം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർ മാതൃരാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലി നൽകി നേടിയെടുത്ത സ്വാതന്ത്ര്യം തിരിച്ചു പിടിക്കേണ്ടത് നാമൊരോരുത്തരുടെയും കടമയാണെന്നും അതിനു ജാതി മത വർണ്ണ ഭാഷകൾ ക്കതീതമായി പ്രവർത്തിക്കുന്ന അർപ്പണ ബോധവും ദേശത്തോട് കൂറുമുള്ള ഒരു യുവ തലമുറക്കെ സാധിക്കൂ എന്നും അത്തരം ഒരു സംഘടിത ശക്തിയാണ് ഇന്ത്യൻ സോഷ്യൽ ഫോറമെന്നും നസ്രുൽ ഇസ്ലാം ചൗധരി പറഞ്ഞു.

തൊഴിൽ തേടി രാജ്യത്തിനു പുറത്തു വന്ന നാം ഓരോരുത്തരും സ്വരാജ്യത്തേക്ക് തിരിച്ചു പോകുവാനുള്ളവരാണെന്നും അത് കൊണ്ട് തന്നെ മാതൃ രാജ്യത്ത് സമാദാനപരമായ അന്തരീക്ഷം നിലനിർത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. നാം നിലകൊള്ളുന്ന പ്രദേശങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരുടെ പ്രയാസങ്ങളിൽ പങ്കാളികളാവാനും,നിയമം അനുശാസിക്കുന്ന തരത്തിൽ ഇടപെടാനും നാം ഓരോരുത്തരും തയ്യാറാവണമെന്നും, അത് സോഷ്യൽ ഫോറം പ്രവർത്തകന്റെ കടമയാണെന്നും നിലവിൽ ആയിരകണക്കിന് പ്രവാസികൾക്ക് അത്താണിയാവാൻ നമുക്ക്‌ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

publive-image

രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയിലും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മോദി സർക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള വികലമായ പരിഷ്കാരത്തിന്റെ ഭാഗമായി കച്ചവടവും നിർമ്മാണ മേഖലയെല്ലാം വലിയ തോതിലുള്ള പ്രയാസങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് സംഘപരിവാര സംഘടനകൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നതും ആൾക്കൂട്ട കൊലപാതകമടക്കമുള്ള ക്രൂരമായ ആക്രമണങ്ങൾ നടത്തുന്നതും.

മോദി ഭരണം കൊണ്ട് നേട്ടം കൊയ്യുന്നവർ രാജ്യത്തെ പത്തു ശതമാനത്തിന് താഴെ വരുന്ന സവർണരും സർക്കാർ സംരംഭങ്ങൾ ചുളുവിലക്ക് തട്ടിയെടുക്കുന്ന കോർപ്പറേറ്റുകളും മാത്രമാണ്. തൊഴിലില്ലാതെ കോടിക്കണക്കിനു യുവാക്കൾ ലക്ഷ്യമില്ലാതെ നെട്ടോട്ടം ഓടുമ്പോൾ ആർ.എസ്.എസ്സ് സംഘപരിവാർ വിധ്വംസക പ്രവർത്തകർക്ക് സർക്കാർ ചിലവിൽ പരിശീലനം നൽകാനാണ് അഗ്നിപഥ് പദ്ധതി കൊണ്ടുവരുന്നത് ഇത്തരം ഗൂഢ തന്ത്രങ്ങൾ ഹൈന്ദവ സഹോദരങ്ങൾ അടക്കമുള്ളവർ തിരിച്ചറിയേണ്ടതുണ്ടെന്നും സ്വാഗത പ്രാസംഗികനും സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഹനീഫ കടുങ്ങല്ലൂർ പറഞ്ഞു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം അധ്യക്ഷതവഹിച്ചു. കേരളത്തിലെ പിണറായി സർക്കാരും മോദി സർക്കാരിന്റെ പാത തന്നെയാണ് തുടർന്ന് പോകുന്നത്. മതേതരത്വത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മൊത്തം കുത്തക ഏറ്റെടുത്ത ഇടതുപക്ഷം 2002-ൽ വംശഹത്യയുടെ ഭാഗമായി 3000-ൽ പരം മുസ്ലിങ്ങളെ കൊന്നൊടുക്കിയ ഗുജറാത്തിലേക്കു സർക്കാരിന്റെ ചിലവിൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ വിട്ടതിന്റെ രസതന്ത്രം നാൾക്ക് നാൾ ബോധ്യപ്പെട്ടു കൊണ്ടരിക്കുകയാണ്.

സംസ്ഥാനം സാമ്പത്തികമായും വികസന പരമായും നൂറുശതമാനം പരാജയമാണെന്നും സംസ്ഥാനമൊട്ടുക്കും മദ്യശാലകൾ തുറന്നും മദ്യം കുടിപ്പിച്ചും, ലോട്ടറിയിൽ നിന്നുമുള്ള വരുമാനം കൊണ്ടാണ് പിടിച്ചുനിൽക്കുന്നതെന്നും സോഷ്യൽ ഫോറം നാഷണൽ കമ്മറ്റി സെക്രട്ടറി അബ്ദുൽ ഗനി മലപ്പുറം പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ വരവോടെ കേരളത്തിലെ സിപിഎം ഇടത് ധാരയിൽനിന്നും അകന്ന് തീവ്ര ഹിന്ദുത്വ നിലപാടാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു സാധാരണക്കാർ സമ്മേളന വേദിയിൽ വെച്ച് സോഷ്യൽ ഫോറം മെമ്പർഷിപ്പ് സ്വീകരിക്കുകയും ചെയ്തു.

യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എഞ്ചിനീയർ അബ്ദുൽമജീദ് ബദറുദ്ദീൻ, മുൻ പത്രപ്രവർത്തകനും ഉറുദു കമ്മ്യൂണിറ്റിയിലെ പ്രമുഖനുമായ ജനാബ് മെഹ്താബ് ഖാദർ, എയ്സ് ഫൗണ്ടേഷൻ സിവിൽ സർവീസ് അക്കാദമിയുടെ എക്സിക്യൂട്ടീവ് മെമ്പറും ജിദ്ദയിലെ വിദ്യാഭ്യാസ പ്രോത്സാഹന മേഖലയിലെ നിറസാന്നിധ്യമായ മുഹമ്മദ് ഇഖ്ബാൽ ഉള്ളാൽ കർണാടക, സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫിറോസ് അഹമ്മദ് അലഹബാദ്, സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ആസിഫ്, സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സൻ ബീരാൻ കുട്ടി, മുഹമ്മദ് റഫീക് സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് തമിഴ്നാട്, നോർത്തേൺ സ്റ്റേറ്റ് സെക്രട്ടറി സൽമാൻ സിദ്ദീഖി ലകനൗ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി എക്സികുട്ടീവ് മെമ്പർ മുനീർ ഗുരുവായൂർ നന്ദി പറഞ്ഞു.

Advertisment