Advertisment

ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ഡോ. മരുതേരിക്ക് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: നാട്ടിൽ വാർഡ് തലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പാസായ വിദ്യാർത്ഥികളുടെ ഡാറ്റ സ്വീകരിച്ച് അതിൽ നല്ല മാർക്ക് വാങ്ങിയവരെ തിരഞ്ഞെടുത്ത് അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്കോളർഷിപ്പ് സമ്പ്രദായം നടപ്പിലാക്കാൻ കെ എം സി സി മുന്നിട്ടിറങ്ങണമെന്ന് ഡോ. ഇസ്മായിൽ മരുതേരി അഭിപ്രായപ്പെട്ടു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ വാഗ്മിയും, എഴുത്തുകാരനും, ട്രെയിനറും, ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ് (ജിജിഐ) പ്രസിഡന്റുമായ ഡോ. ഇസ്മായില്‍ മരുതേരി ജിദ്ദ സമൂഹത്തിന് ഒരു മുതൽകൂട്ടായിരുന്നുവെന്ന് കെ എം സി സി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ പി പി മുസ്തഫ തൻറെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു.

സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഇസ്ഹാക്ക് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇലിയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പാലം, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, വി പി ഉനൈസ് സുൽഫിക്കർ ഒതായി എന്നിവരും ജില്ലാ വർക്കിംഗ്‌ കമ്മറ്റി അംഗങ്ങളും ആശംസകൾ നേർന്നു.

മരുതേരിക്ക് സീതി കൊളക്കാടൻ മെമൻന്റോ കൈമാറി, അഷ്‌റഫ് വി വി നന്ദി പറഞ്ഞു.

Advertisment