Advertisment

സിജി സംഘടിപ്പിക്കുന്ന എക്സ്പാ-സ്കാൻ കരിയർ ഗൈഡൻസ് പരിപാടികൾ ജൂലൈയിൽ

New Update

publive-image

Advertisment

ജിദ്ദ: സിജി ഇൻ്റർനാഷണൽ ജിദ്ദ ചാപ്റ്ററിൻ്റെ ജനറൽ ബോഡി യോഗം വൈവിധ്യമായ പരിപാടികളോടെ അരങ്ങേറി. സിജിക്കു കീഴിലെ വിവിധ വകുപ്പുകളുടെ കഴിഞ്ഞ പ്രവർത്തന കാലയളവിലെ ചലനങ്ങൾ വിലയിരുത്തി. ജൂലൈയിൽ നടക്കുന്ന എക്സ്പാ-സ്കാൻ കരിയർ ഗൈഡൻസ് പരിപാടികൾ സിജി ഇൻ്റർനാഷണൽ ചെയർമാൻ കെ എം മുസ്തഫ വിശദീകരിച്ചു.

എച്ച് ആർ ടീമിൻ്റെ റിപ്പോർട്ട് എം എം ഇർഷാദ്, ക്രിയേറ്റിവിറ്റി ലീഡർഷിപ് പ്രോഗ്രാം റിപ്പോർട്ട് മുഹമ്മദ് കുഞ്ഞി എന്നിവർ അവതരിപ്പിച്ചു. കൂടാതെ മഹല്ല് ശാക്തീകരണം - സേജ്, കരിയർ ഗൈഡൻസ് - സി-സർക്കിൾ, ബിസിനസ് ഇനിഷ്യേറ്റീവ് - ബിഗ് എന്നിവയുടെ പ്രവർത്തനങ്ങളും വിലയിരുത്തി.

കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും 2020-2022 വർഷക്കാലയളവിൽ വിവിധ വകുപ്പുകൾക്കു കീഴിൽ അമ്പതിലധികം സെഷനുകൾ നടത്തിയത് ശ്യാഘനീയമാണെന്ന് വിലയിരുത്തി. വനിതാ വിഭാഗമായ സിജി വിമൻസ് കളക്ടീവ് സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ നടത്തിയ വിവിധ പരിപാടികളുടെ വീഡിയോ പ്രദർശനം നടന്നു.

കഴിഞ്ഞ പ്രവർത്തന കാലയളവിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് റഷീദ് അമീർ, സലാം കാളികാവ്, സമീർ കുന്നൻ, മുഹമ്മദ് കുഞ്ഞി, എം ഇർഷാദ് എന്നിവർക്ക് ഉപഹാരങ്ങൾ കൈമാറി.

സീസൺസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദിലേക്ക് സ്ഥലംമാറി പോകുന്ന നിലവിലെ ചാപ്റ്റർ ചെയർമാൻ അബ്ദുൽ അസീസ് തങ്കയത്തിലിന് യാത്രയയപ്പ് നൽകി. പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് മുൻ ചെയർമാൻ അമീർ അലി നേതൃത്വം നൽകി.

ജനറൽ ബോഡിക്കു മുമ്പായി നടന്ന പരിശീലന പരിപാടിയിൽ ആറ്റമിക് ഹാബിറ്റ് എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന ട്രൈനിംഗ് പരിപാടിക്ക് എം എം ഇർഷാദ് നേതൃത്വം നൽകി. വിവിധ പരിപാടികളിൽ മുഹമ്മദ് കുഞ്ഞി, താഹിർ ജാവേദ്, ഹനീഫ് പാറക്കല്ലിൽ, തലിഷ്‌ മുഹമ്മദ്, മുഹമ്മദ് ബൈജു, വേങ്ങര നാസർ എന്നിവർ സംസാരിച്ചു.

Advertisment