Advertisment

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മലപ്പുറം സൗഹൃദവേദി ജിദ്ദ ആദരിച്ചു

New Update

publive-image

Advertisment

ജിദ്ദ / മലപ്പുറം: 2021-22 അദ്ധ്യയന വർഷത്തിൽ എസ്‌ എസ്‌ എൽ സി , പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മലപ്പുറം സൗഹൃദവേദി ജിദ്ദ അംഗങ്ങളുടെ മക്കളെ മലപ്പുറം സൗഹൃദവേദി ജിദ്ദ ആദരിച്ചു. റോസ്‌ ലോഞ്ച്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന അനുമോദന ചടങ് പി കെ കുഞ്ഞാൻ ( എം ഡി സഹ്‌റാനി ഗ്രൂപ്‌ മിഡിൽ ഈസ്റ്റ്‌) ഉദ്‌ഘാടനം ചെയ്തു. പുതിയ തലമുറയിലെ ഉന്നത വിജയം നേടിയ കുട്ടികൾ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. യു എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.

വിജയികളായ വി. നേഹാ നൗഷാദ്, എം. ഫിദ ജഹാൻ, കെ. നിയ നൗഷാദ്, സി. നിഷ് വ, കെ.പി റുഷ് ദ ബീവി തുടങ്ങിയവർക്ക് അൽ സഹ് റാനി ഗ്രൂപ്പ് എം ഡി പി.കെ കുഞ്ഞാൻ, ഹക്കീം മുസ്‌ലിയാരകത്ത്, സലീം നാലകത്ത്, അലവി കെ എം സ്റ്റുഡിയോ, മജീദ് അൽ ബൈത്ത് മലപ്പുറം, ഷറഫുദ്ദീൻ കൊന്നോല തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. കെ എം അലവി ( എം ഡി. കെ എം സ്റ്റുഡിയോ ), എ കെ മജീദ്‌ അൽ ബൈത്ത് മലപ്പുറം , ഹക്കീം മുസ്ലിയാരകത്ത്‌ ,അനീസ്‌ തോരപ്പ എന്നിവർ സംസാരിച്ചു.

ഈ വർഷം മുതൽ 2030 വരെ ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ ഉന്നത പരീക്ഷകളിൽ വിജയിക്കുന്ന മലപ്പുറം സൗഹൃദവേദി അംഗങ്ങളുടെ മക്കൾക്ക് റോസ് ലോഞ്ച് 50000 രൂപ നൽകുമെന്ന് റോസ് ലോഞ്ച് ഉടമ കൂടിയായ പി കെ കുഞ്ഞാൻ ചടങ്ങിൽ പ്രഖ്യാപിച്ചു.

നിയാസ്‌ കോയ്മ, അബ്ദു പട്ടർക്കടവ്‌ , സലീം നാലകത്ത്‌ , ജാഫർ തങ്ങൾ മുണ്ടുപറമ്പ് എന്നിവർ നേതൃത്വം നൽകി മജീദ് ആറുകാട്ടിൽ സ്വാഗതവും സലീം സൂപ്പർ നന്ദിയും പറഞ്ഞു.

Advertisment