Advertisment

സൗദിയിൽ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

New Update

publive-image

Advertisment

ഹായിൽ : രണ്ടു മാസം മുൻപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട യു പി സ്വദേശി പുലെന്ദർ കുമാർ (47) ന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ജൂലൈ ഒന്നാം തിയ്യതി ലക്‌നോ എയർപോർട്ടിൽ എത്തിച്ച മൃതദേഹം എസ് ഡി പി ഐ മെഹരിപൂർ മണ്ഡലം ജന: സെക്രട്ടറി മുഈദ് ഹാഷിമിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.

മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ, ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് റഹൂഫ് കണ്ണൂർ, സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ്സ് വെൽഫെയർ കോർഡിനേറ്റർ എൻ. കെ. അഫ്‌സാറുൽ ഹഖ് (യു.പി) എന്നിവർക്കും, എസ് ഡി പി ഐ മെഹരിപൂർ മണ്ഡലം കമ്മറ്റിക്കും പുലെന്ദർ കുമാറിന്റെ കുടുംബം നന്ദി അറിയിച്ചു.

 

Advertisment