Advertisment

ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി മെഡിക്കൽ ഉപകരണങ്ങളും തയ്യൽ മെഷീനും വിതരണം ചെയ്തു

New Update

publive-image

Advertisment

ജിദ്ദ/ മലപ്പുറം: ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ജിദ്ദ " സാന്ത്വനം 2022 " ഭാഗമായി നിർദ്ധനരായ യുവതികൾക്ക്‌ തയ്യൽ മെഷീനും , മാക്‌ അധികാരിത്തൊടി കൂട്ടായ്മയുടെ ജീവ കാരുണ്യപ്രവർത്തനങ്ങൾക്ക് വീൽ ചെയർ, സ്റ്റ്രെച്ചർ, വാക്കർ , മറ്റു മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു. മലപ്പുറം കെ പി എസ്‌ ടി എ ഭവനിൽ നടന്ന ചടങ്ങ് മലപ്പുറം നഗരസഭാ വൈസ്‌ : ചെയർ പേഴ്സൻ. ഫൗസിയ കുഞ്ഞിപ്പു കൊന്നോല ഉദ്ഘാടനം ചെയ്തു. യു എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യം സമൂഹനന്മ മാത്രമായിരിക്കണമെന്ന് ഒ ഐ സി സി സീനിയർ ലീഡർ എ പി കുഞ്ഞാലി ഹാജി പറഞ്ഞു. മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ യുവതികൾക്കുള്ള തയ്യൽ മെഷീൻ വിതരണം വി പി സിദ്ധിക്ക് ബാബു നഹദി കൊട്ടപ്പുറം വിതരണം ചെയ്തു.

publive-image

മാക്‌ അധികാരിത്തൊടി കൂട്ടായ്മക്ക്‌ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ ഭാരവാഹികളും , മണ്ഡലം കോൺഗ്രസ്‌ ഭാരവാഹികളും ചേർന്ന് മെഡിക്കൽ ഉപകരണങ്ങളായ വീൽ ചെയർ, സ്റ്റ്രെച്ചർ എന്നിവ നൽകി. ചടങ്ങിൽ വെച്ച്‌ നിർദ്ധനരായ അസുഖ ബാധിതർ വാക്കിംഗ്‌ സ്റ്റിക്‌ , വാക്കർ മുതലായവ ഏറ്റുവാങ്ങി. ബാബു നഹദി , കാവുങ്ങൽ അബ്ദുറഹിമാൻ, സക്കീർ അലി കണ്ണേത്ത്‌ ( ഒ ഐ സി സി ജില്ലാ സെക്രട്ടറി ), മലപ്പുറം നഗരസഭയംഗം എ പി ശിഹാബ്‌, പി അബ്ദുൽ ഖാദർ( കോൺഗ്രസ്‌ മണ്ടലം പ്രസിഡന്റ്‌ ), ജിജി മോഹൻ , മുജാഫർ പുതുകുളങ്ങര, അക്ബർ വാളക്കൂട (പ്രസിഡന്റ്‌. ഒ ഐ സി സി കണ്ണമംഗലം , വി പി കുട്ടിമോൻ ജന: സെക്രട്ടറി. ഒ ഐ സി സി കണ്ണമംഗലം , തുടങ്ങിയവർ പ്രസംഗിച്ചു.

കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും എ വി ഹുസ്സൈൻ നന്ദിയും പറഞ്ഞു

Advertisment