Advertisment

ഹൃദയാഘാത മരണങ്ങൾ പിന്നെയും ; റിയാദിൽ രണ്ടു മലയാളികൾ മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: കോവിഡാനന്തര കാലത്തിന്റെ പേടിപ്പിക്കുന്ന അടയാളമായി കുതിച്ചുയരുന്ന ഹൃദയാഘാത മരണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം രണ്ട് മലയാളികൾ റിയാദിൽ മാത്രം മരണപ്പെട്ടു. വടകര, തൊട്ടിൽപ്പാലം സ്വദേശികളാണ് വെള്ളിയാഴ്ച മരിച്ചത്.

വടകര, കല്ലാമല സ്വദേശിയും രാജൻ - ഗീത ദമ്പതികളുടെ മകനുമായ കാനവയലിൽ രഗീഷ് (38) ആണ് മരണപ്പെട്ടവരിൽ ഒരാൾ. റിയാദിലെ അറബ്‌കോ ലോജിസ്റ്റിക്കിൽ അസിസ്റ്റന്റ്റ് അക്കൗണ്ടന്റാണ്.

ഭാര്യ: പ്രഭാവതി റിയാദിൽ തന്നെയുണ്ട്. അൽഖലീജ് മെഡിക്കൽ ക്ലിനിക്കിൽ നേഴ്‌സ് ആണ് അവർ. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. സഹോദരങ്ങൾ: രഗിത, രഷിത, രഗിൽ.

കോഴിക്കോട്, തോട്ടിൽപ്പാലം, പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ് റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട രണ്ടാമത്തെയാൾ.

ഭാര്യ: പരേതയായ മോളി ജോസഫ്. മക്കൾ: ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈ മോൾ.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദ് ബത്ഹയിലെ ക്ലിനിക്കിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ് മാസം മുമ്പാണ് ജോസഫ് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഇരുപത്തി ഏഴ് വര്ഷമായി റിയാദ് പ്രവാസിയാണ്. ഡ്രൈവർ ജോലിയിലായിരുന്നു ജോസഫ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് സാമൂഹ്യപ്രവർത്തകർ.

Advertisment