Advertisment

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷം സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച് നടന്നു. സ്നേഹസംഗമം സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടന കർമ്മം ലു ലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ.എം എ യൂസഫലി നിർവഹിച്ചു. ചടങ്ങിൽ യുഎഇയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ സംഭാവനകൾക്ക് യാബ് ലീഗൽ സർവീസസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു.

എസ്‌. എൻ. ഡി. പി യോഗം യു. എ. ഇ സേവനം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം കെ രാജൻ പരിപാടിയിൽ മുഖ്യധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും സ്വാമി ആത്മദാസ് ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ കുറിച്ചും പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി, ഐ എസ്‌ സി ചെയർമാൻ   വി നടരാജൻ എന്നിവർ ആശംസകൾ നേർന്നു. സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ എസ്‌ വാചസപ്തി സ്വാഗതവും, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ കൃത്ജ്ഞതയും നേർന്നു. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന ജെ അർ സി ബാബു , വി അർ അനിൽ കുമാർ എന്നിവരെ ആദരിച്ചു.

publive-image

സേവനം ഇരുപതാമത് വാർഷികത്തിടനുബന്ധിച്ചു സേവനം യു. എ. ഇ നിർധനരായ ആളുകൾക്ക് 20 വീടുകൾ നിർമ്മിച്ചു നൽകുന്ന ഗുരുകൃപ ഭവന പദ്ധതിയുടെ ഉദ്‌ഘാടനകർമ്മവും എം. എ യൂസഫലി നിർവ്വഹിച്ചു. കൂടാതെ ഈ ഭവന പദ്ധതിയിലേക്ക് തന്റെ ഭാഗത്തു നിന്ന് അഞ്ചു വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം വിശദമാക്കി. വാർഷികാഘോഷത്തോടനുബന്ധിച്ചു ഗുരുപൂജ, ശിവഗിരി തീർത്ഥാടന പദയാത്ര, സാംസ്കാരിക സമ്മേളനം, ചെണ്ടമേളം , ഭജന, പ്രസാദമൂട്ട്, ആറുഭാഷകളിൽ ദൈവദശക ആലാപനം, തുടങ്ങിയ പരിപാടികളും നടന്നു.

Advertisment