Advertisment

കേളി സുലൈ ഏരിയ ഇ എം എസ് - ഏ കെ ജി അനുസ്മരണം സംഘടിപ്പിച്ചു

New Update

publive-image

Advertisment

റിയാദ് : ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവന നൽകിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം കേളി സമുചിതമായി ആചരിച്ചു.

കേളി സുലൈ ഏരിയ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി അംഗം കൃഷ്ണൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി. സുലൈ രക്ഷാധികാരി കൺവീനർ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും രക്ഷാധികാരി അംഗം ബലരാമൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ പുരോഗതിക്കായി ഇ എം എസും, എ കെ ജിയും ദീർഘ വീക്ഷണത്തോടെ കണ്ട ആശയങ്ങളാണ് പിണറായി വിജയൻ നവകേരള സൃഷ്ടിക്കായി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരിന് കരുത്തു പകരാൻ ഇ എം എസിന്റെയും എ കെ ജിയുടെയും പ്രവർത്തനങ്ങൾ ഊർജ്ജമായിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ ടി ആർ സുബ്രഹ്മണ്യൻ പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ കാഹിം ചേളാരി, സുലൈ രക്ഷാധികാരി അംഗങ്ങളായ സുനിൽ, ഇസ്ഹാഖ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥ്, ഷറഫുദ്ദീൻ, നവാസ്, ഇസ്മായിൽ, റീജേഷ് രയരോത്ത്, അയൂബ് ഖാൻ, സത്യപ്രമോദ്, എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജോർജ്ജ് അനുസ്മരണ യോഗത്തിൽ നന്ദി പറഞ്ഞു.

 

 

Advertisment