Advertisment

സൗദി: വഴിയരികിൽ തളർന്ന് വീണ് ഷൊർണൂർ സ്വദേശി മരണപ്പെട്ടു

New Update

publive-image

ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാൻ മേഖലയിൽ മലയാളി ഹൃദയാഘാതം മൂലം തളർന്ന് വീണ് മരണപ്പെട്ടു. പാലക്കാട്, ഷൊർണൂർ സ്വദേശി ചന്ദ്രൻ ചന്ദ്രൻ (56) ആണ് മരിച്ചത്. ജീസാനിലെ സാംത നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം.

ജോലി കഴിഞ്ഞു താമസ സ്ഥലത്തേയ്ക്ക് മടങ്ങി പോകവേ വഴിയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പിടിപെട്ട്‌

തളർന്ന് വീഴുകയുമായിരുന്നു. ഒരു സുഹൃത്തിന്റെ കൂടെയായിരുന്നു ചന്ദ്രൻ നടന്ന് പോയികൊണ്ടിരുന്നത്, സാംത പഴയ സിഗ്നൽ ഏരിയയിൽ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment