Advertisment

ദിവസവും വാള്‍നട്ട് കഴിക്കൂ… ഈ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെത്തും

New Update

publive-image

Advertisment

 

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉളള ഒന്നാണ് വാൾനട്ട്. വാള്‍നട്ട് പല രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. വാൾനട്ടിനെ നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റാനും സഹായകമാണ്.

തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാള്‍നട്ട് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതാണ്. ഇതിനായി നാല് വാള്‍നട്ട് വെള്ളത്തില്‍ കുതിര്‍ക്കാൻ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുക. പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് ഗവേഷകർ പറയുന്നു.

ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. പ്രയാധിക്യം തടയാനും, ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാനും, തലമുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം വാള്‍നട്ട്‌സ് മികച്ചതാണ്.

health tips
Advertisment