Advertisment

വിഷാദ രോഗത്തിന് അടിമപ്പെട്ടവർ വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് പുതിയ പഠനം

New Update

publive-image

Advertisment

വിഷാദ രോഗത്തിന് വ്യായാമം ഗുണംചെയ്യുമെന്ന് റിപ്പോർട്ടുകൾ. വിഷാദരോഗ ലക്ഷണങ്ങൾ കുറയ്‌ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം നടത്തിയത്. വിഷാദരോഗികളായ 41 ആളുകളെ മുന്ന് ആഴ്‌ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും.

വിഷാദരോഗികൾ പലപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവർ പ്രവർത്തിക്കാൻ തുടങ്ങി. ഇവരിൽ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി. രോഗികളിലെ ഭയം മാറുന്നതായും ജീവിതത്തില്‍ ഉത്സാഹം വര്‍ദ്ധിച്ച് , സാമൂഹികമായി ഇടപെടുന്നതായും പഠനം കണ്ടെത്തി.

ഡോക്ടര്‍ കരീന്‍ റോസന്‍ക്രാന്‍സ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ബിൽഫെൽഡ് സർവകലാശാലയിൽ നിന്നുള്ള സ്പോർട്സ് സയൻസ് ടീം വികസിപ്പിച്ച യോഗാപദ്ധതിയാണ് ഇവരിൽ പരീക്ഷിച്ചത്. പ്രൊഫസർ തോമസ് ഷാക്കാണ് ഇതിന് നേതൃത്വം നൽകിയത്.

മത്സരത്തിന്റെയോ പരീക്ഷയുടെയോ രൂപത്തിലല്ല, മറിച്ച് പങ്കെടുക്കുന്നവരുടെ ടീം വർക്ക് ആവശ്യമായ പാഠ്യപദ്ധതിയാണ് ഇതിൽ ഉൾക്കൊള്ളിച്ചത്. സാമൂഹികമായി ഇടപെടുന്നതിന് രോഗികൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് ഈ രീതിയിലുള്ള പാഠ്യപദ്ധതി ഉൾപ്പെടുത്തിയത്.

ശാരീരിക വ്യായാമങ്ങള്‍ വിഷാദം വരാതിരിക്കാനും, അഥവാ വന്നാല്‍ ഭേദപ്പെടുത്താനും സഹായിക്കുമെന്ന് ഡോക്ടര്‍ കരീന്‍ റോസന്‍ക്രാന്‍സ് പറഞ്ഞു. ശാരീരികമായ വ്യായാമങ്ങള്‍ തലച്ചോറിന് നല്ലതാണ്. നാഡികള്‍ റിലാക്സ് ആകുന്നതാണ് രോഗലക്ഷണം കുറയുന്നതിന്റെ കാരണമെന്നും പഠനം വിലയിരുത്തുന്നു.

health tips
Advertisment