Advertisment

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം; കരുതിയിരിക്കണം രക്താതിമര്‍ദത്തെ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. നിശബ്ദനായ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിശേഷിപ്പിക്കുന്നത്. മാറിയ ജീവിത ശൈലിയാണ് രക്തസമ്മർദ്ദം കൂടുന്നതിന് കാരണം. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക ഹൈപ്പർടെൻഷൻ ദിനമായി ആചരിക്കുന്നത്.

ഉയർന്ന സ്ട്രെസ് ലെവലുകൾ, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളിൽ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്. ഉയർന്ന ഹൈപ്പർടെൻഷൻ ഹൃദയ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്നു.

രക്താതിമര്‍ദത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക. അപ്പോഴേക്കും ചികിത്സിക്കാവുന്ന ഘട്ടം കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. വ്യായാമം ശീലമാക്കുക. കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില്‍ അഞ്ചുദിവസം.

കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള പ്രധാനകാരണമാണ് ഉയർന്ന രക്തസമ്മർദ്ദം. വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയ്ക്കും ഇത് കാരണമാകും. ‘നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക.’ എന്നതാണ് 2022-ലെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന്റെ പ്രമേയം.

Advertisment