Advertisment

മഴക്കാലത്ത് സൗന്ദര്യം സംരക്ഷിക്കാന്‍ ഒരു വഴി; ചില പൊടിക്കൈകള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

മുഖകാന്തി അല്ലെങ്കില്‍ മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. മഴക്കാലത്തും മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

മഴക്കാലത്ത് ഏത് തരം ചര്‍മക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഫെയ്സ് പാക്ക് നോക്കാം. അര ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മഴക്കാലത്തും സണ്‍സ്ക്രീം ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുഖം എപ്പോഴും കഴുകാനും ശ്രമിക്കുക.

മുടി മിനുങ്ങാൻ

മഴക്കാലത്ത് മുടി ദിവസത്തിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴുകണ്ട. നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി കെട്ടി വയ്ക്കുക. ഇല്ലെങ്കിൽ എണ്ണമയവും ഈർപ്പവും കൂടി താരൻ വർധിപ്പിക്കും. താരൻ നശിപ്പിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം മുടിയിൽ ഓയിൽ മസാജ് ചെയ്ത് ആവി കൊള്ളിക്കുക. ഇടയ്ക്ക് ഹെയർസ്പാ ചെയ്യുന്നത് ഉത്തമമാണ്.

കാലുകൾ

കാലുകളാണ് മഴക്കാലത്ത് സവിശേഷ ശ്രദ്ധ അർഹിക്കുന്നത്. കുളി കഴിഞ്ഞാൽ, അല്ലെങ്കിൽ മഴ നനഞ്ഞ് പുറത്തുനിന്ന് കയറിവന്നാൽ കാലുകളുടെ വിരലുകളുടെ ഇടയിൽ നിന്ന് ഈർപ്പം തുടച്ചുമാറ്റുക. കുഴിനഖം പോലുള്ള പ്രശ്‌നങ്ങൾ അകറ്റാൻ പെഡിക്യൂർ ചെയ്യുന്നതും നെയിൽ പോളിഷിടുന്നതും നല്ലതാണ്. പെഡിക്യൂർ ചെയ്യുമ്പോൾ പ്രഷർ പോയിന്റുകളിൽ മസാജ് നൽകുന്നതു കൊണ്ട് കാലുവേദന അകലും.

Advertisment