Advertisment

താരൻ അലട്ടുന്നുണ്ടോ? താരന്‍ എന്നെന്നേക്കുമായി കളയാന്‍ വീട്ടിലുണ്ട് മികച്ച പ്രതിവിധികൾ

New Update

publive-image

Advertisment

താരന്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇത്ര വലിയ പ്രശ്‌നമാണോ എന്നു തോന്നുമെങ്കിലും ചിലര്‍ക്കിത് വലിയ പ്രശ്‌നം തന്നെയാണ്. ചര്‍മത്തിന് വരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. മുടി കൊഴിച്ചില്‍ മറ്റൊരു വശത്ത്. താരന്‍ മാറിയാലും വീണ്ടും വീണ്ടും വരുന്നവര്‍ ധാരാളമുണ്ട്. ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് മാറും, വീണ്ടും വരും.

താരൻ ഒരു ഫംഗസ് അണുബാധയാണ്, അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. താരൻ അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം...

ഒന്ന്...

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ചില ആന്റിസെപ്റ്റിക് ഘടകങ്ങളാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. ഇത് പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും തലയോട്ടിയിൽ നിന്ന് അധിക എണ്ണ നീക്കം ചെയ്യുകയും ചെയ്യുന്നു.

രണ്ട് ടീസ്പൂൺ നാരങ്ങ നീരും മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുടിയിൽ പുരട്ടുക. പത്ത് മിനുട്ട് നന്നായി മസാജ് ചെയ്ത് ശേഷം വീണ്ടും 15 മിനുട്ട് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. താരൻ അകറ്റാൻ മാത്രമല്ല മുടി വളരാനും ഇത് സഹായിക്കും.

രണ്ട്...

താരൻ അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക.

മൂന്ന്...

വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിന് നല്ലതാണ്. ഇതിൽ പ്രകൃതിദത്തമൈക്രോബയൽ ഗുണങ്ങളുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും ബാക്ടീരിയകളുടെയോ അണുബാധയുടെയോ വളർച്ച തടയുന്നു.

അരക്കപ്പ് നെല്ലിക്ക പൊടിയിൽ രണ്ട് ടീസ്പൂൺ തെെര് ചേർത്ത് യോജിപ്പിക്കുക. 15 മിനുട്ട് ഇത് മാറ്റിവയ്ക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഉപയോ​ഗിക്കാം.

നാല്...

മുട്ടയുടെ വെള്ളയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടി നന്നാക്കാൻ സഹായിക്കുന്നു. കൂടാതെ, തലയോട്ടിയിലെ അധിക എണ്ണയെ നിയന്ത്രിക്കുകയും താരനെ തടയുകയും ചെയ്യുന്നു.

ഒരു മുട്ടയുടെ  വെള്ളയും ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. താരൻ അകറ്റാനും മുടി കൂടുതൽ കരുത്തുള്ളതാക്കാനും ഈ പാക്ക് സഹായിക്കും.

Image
Advertisment