Advertisment

ചില ഭക്ഷണങ്ങൾ കഴിച്ച് കഴിഞ്ഞാൽ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ എങ്കിൽ ഇനി സൂക്ഷിക്കണം....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചിലതരം ഭക്ഷണങ്ങളോട് നമ്മുടെ ശരീരം പ്രതികരിക്കാറുണ്ട്. ഉദാഹരണമായി​ നിലക്കടല, മുട്ട, ബദാം, കശുഅണ്ടി, മത്സ്യം, ഞണ്ടിറച്ചി, കക്കയിറച്ചി, ഗോതമ്പ്, പാൽ, സോയാബീൻ ഉത്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ചി​ലർക്ക് അലർജി​യുണ്ടാക്കും. ഈ അലർജി​ ജന്മനാ ഉണ്ടാവുന്നതോ, പി​ന്നീട് വരുന്നതോ ആകാം.

Advertisment

publive-image

ഭക്ഷണം കഴിച്ച ഉടനെയോ, മണിക്കൂറുകൾ കഴിഞ്ഞോ അസ്വസ്ഥതകൾ ഉണ്ടാകാം. ആദ്യം കഴിക്കുമ്പോൾ അലർജി ഉണ്ടാവി​ല്ലെങ്കി​ലും അടുത്ത പ്രാവശ്യം ഇതേ ഭക്ഷണം കഴി​ക്കുമ്പോൾ അപകടകരമായ അവസ്ഥയുണ്ടാകാൻ സാദ്ധ്യത ഉണ്ട്.

ചർമ്മത്തിൽ തിണർപ്പ്, മൂക്കടപ്പ്, തുമ്മൽ, ചുണ്ടിനോ മുഖത്തോ നാക്കിലോ നീരുവരിക, തൊണ്ടയ്‌ക്ക് തടസം, ശ്വാസംമുട്ടൽ, ഒാർക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങി​യവയാണ് ലക്ഷണങ്ങൾ. ഇവ ശ്രദ്ധയി​ൽപ്പെട്ടാൽ ഉടനെ തന്നെ ഡോക്‌ടറെ കാണി​ക്കണം.

Advertisment