Advertisment

മുഖത്ത് എണ്ണ തേക്കുന്ന ശീലമുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ പണികിട്ടും

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

മുഖത്ത് എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് മുഖചർമ്മത്തിന് തിളക്കവും മൃദുലതയുമൊക്കെ ലഭിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെയാണ് ഇന്ന് വിവിധ തരം ഫേഷ്യൽ ഓയിലുകൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇത്തരം ഫേഷ്യൽ ഓയിലുകളെക്കാൾ പ്രകൃതിദത്ത എണ്ണകളാണ് ചർമ്മത്തെ പോഷിപ്പിക്കാൻ ഏറ്റവും മികച്ചത്.

എണ്ണ മുഖത്തിന് നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ചിലപ്പോൾ ചർമ്മത്തിനെ പ്രതികൂലമായി ബാധിക്കാനും വിവിധ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അമിതമായി എണ്ണ മുഖത്ത് തേച്ചാൽ ഉണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളെക്കുറിച്ച് അറിയാം.

മുഖക്കുരു ഉള്ളവർ ഒരു കാരണവശാലും മുഖത്ത് എണ്ണ തേക്കാൻ പാടില്ല. ഇത് മുഖക്കുരു വർദ്ധിക്കാൻ കാരണമാകും. വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലിവ് ഓയിൽ തുടങ്ങിയവ മുഖക്കുരു ഉള്ളവർപൂർണമായും അകറ്റി നിർത്തണം.

റസേഷ്യ, എക്സിമ, സിസ്റ്റ് തുടങ്ങിയ ചർമ്മ പ്രശ്നം ഉള്ളവർ മുഖത്ത് എണ്ണ തേക്കാൻ പാടില്ല. ഇത് ചർമ്മ രോഗത്തിന്റെ സങ്കീർണത വർദ്ധിപ്പിക്കാൻ കാരണമാകും. അമിത സെബം ഉൽപ്പാദനം, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ തടയാൻ നേരിയ തോതിൽ എണ്ണ പുരട്ടാമെങ്കിലും ചർമ്മ രോഗം ഉള്ളവർ വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കണം.

Advertisment