Advertisment

ഫ്രിജ് അണുക്കളുടെ വിളനിലം കൂടിയാണ്; ആഹാരസാധനങ്ങൾ കേടാകാതിരിക്കാൻ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കിട്ടുന്നതെന്തും ഫ്രിജിൽ സൂക്ഷിക്കുന്നവരും പാകം ചെയ്ത ആഹാരം ആഴ്ചകളോളം ഫ്രിജിൽ വയ്ക്കുന്നവരും കുറവല്ല. എന്നാൽ‌ ഈ ഫ്രിജ് അണുക്കളുടെ വിളനിലം കൂടിയാണ്. ആഹാരസാധനങ്ങൾ കേടാകാതിരിക്കാൻ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം.

Advertisment

publive-image

റഫ്രിജറേറ്റർ എപ്പോഴും 40 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയും ഫ്രീസർ 0 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയുമായി സെറ്റു ചെയ്യാൻ ശ്രദ്ധിക്കണം. കാരണം 40 ഡിഗ്രി ഫാരൻ ഹീറ്റിനും 140 ഡിഗ്രി ഫാരൻ ഹീറ്റിനും ഇടയിലാണ് ബാക്ടീരിയ ഏറ്റവും വേഗത്തിൽ പെരുകുന്ന ഊഷ്മനില.

മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. അല്ലെങ്കിൽ ഇതിലെ മാലിന്യങ്ങൾ ഫ്രിജിലെത്താം. പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ അടച്ചു സൂക്ഷിക്കുന്നതിലൂടെ അണുബാധ തടയാം.

മത്സ്യവും മാംസവുമൊക്കെ കഴുകി വൃത്തിയാക്കി ഓരോ നേരത്തേക്കും ആവശ്യമായവ ചെറു കണ്ടയ്നറുകളിലാക്കി വയ്ക്കുന്നത് ഉപകാരപ്രദമാകും. ഒന്നിച്ചു വയ്ക്കുമ്പോൾ ഓരോ തവണയും ഇവ മുഴുവൻ പുറത്തെടുത്ത് തണുപ്പ് മാറ്റേണ്ടി വരും. അത് ഇവ ചീത്തയാകുന്നതിനും കാരണമാകാം.

പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഉടൻ ഉപയോഗിക്കാനുള്ളത് ഫ്രിജിലും പിന്നീട് എടുക്കേണ്ടത് ഫ്രീസറിലും വയ്ക്കാം.

ഒരു തവണ ഫ്രിജിൽ നിന്ന് എടുക്കുന്നത് അപ്പോൾതന്നെ ഉപയോഗിച്ചു തീർക്കണം. മത്സ്യവും മാംസവും ഒരാഴ്ചയിലധികം ഫ്രീസറിൽ വച്ച് ഉപയോഗിക്കുകയുമരുത്.

ആവശ്യമായ താപനിലയിൽ ആഹാരം പാകപ്പെടുത്തുമ്പോൾ ഉപദ്രവകാരികളായ ബാക്ടീരിയകൾ നശിക്കുന്നു. ഒരു ഫുഡ് തെർമോമീറ്ററിന്റെ സഹായത്തോടെ കൃത്യമായ രീതിയിൽ ആഹാരം പാകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സാധിക്കും.

കൃത്യമായ ആന്തരിക താപനില വരെ ആഹാരം പാകചെയ്യപ്പെട്ടോയെന്നും അപകടകാരികളായ ബാക്ടീരിയകൾ നീക്കം ചെയ്യപ്പെട്ടോയെന്നും അറിയാൻ ഫുഡ് തെർമോമീറ്റർ സഹായിക്കും.

Advertisment