Advertisment

ശരീരത്തില്‍ നിറവ്യത്യാസമോ പാടുകളോ ഉണ്ടോ? എങ്കില്‍ ഉടന്‍ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുക

New Update

publive-image

Advertisment

പ്രാചീന കാലം മുതല്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഒരു അസുഖമാണ് കുഷ്ഠരോഗം. എന്നാല്‍, ഈ രോഗത്തെകുറിച്ചുള്ള പല മിഥ്യാധാരണകളും ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളും കുഷ്ഠരോഗമാണെന്ന് സംശയിക്കുന്നവരും ഈ പുതിയകാലഘട്ടത്തിലും കുഷ്ഠരോഗമുണ്ടോ എന്നു സംശയിക്കുന്നവരും നമുക്കിടയിലുണ്ട്.

എന്താണ് കുഷ്ഠ രോഗം

Mycobacterium leprae എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അസുഖമാണിത്. അതേ സമയം, ഇത് പാരമ്പര്യമായി വരുന്ന ഒരു രോഗമല്ല. ചികിത്സയെടുക്കാത്ത ഒരു രോഗിയോടുള്ള നിരന്തരമായ സമ്പര്‍ക്കവും ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ തരം തുടങ്ങി പല ഘടകങ്ങള്‍ രോഗം പിടിപെടാനുള്ള കാരണങ്ങളാണ്. എന്നാല്‍, ചികിത്സയെടുക്കുന്ന ഒരുരോഗിയില്‍ നിന്നും കുഷ്ഠരോഗം പിടിപെടില്ല.

കുഷ്ഠരോഗം എങ്ങനെ തിരിച്ചറിയാം?

1, ശരീരത്തില്‍ ഉണ്ടാകുന്ന നിറവ്യത്യാസം – വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയപാടുകള്‍

2, സ്പര്‍ശനശേഷി കുറഞ്ഞ ഭാഗങ്ങള്‍

3, പാദത്തിലും കൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും

4, ഉണങ്ങാത്ത മുറിവുകള്‍, അംഗ ഭംഗംവന്ന കൈകാലുകള്‍

5, പുരികം പൊഴിഞ്ഞു പോവുക

6, ചെവി തടിക്കുക

കുഷ്ഠ രോഗം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍എന്തു ചെയ്യണം?

അടുത്തുള്ള ആശാവര്‍ക്കര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അല്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്.

എങ്ങനെ തിരിച്ചറിയും / എങ്ങനെ രോഗം സ്ഥിരീകരിക്കും?

സാധാരണയായി ക്ലിനിക്കല്‍ പരിശോധനയിലൂടെയും Slit skin smear, Skin biopsy ( തൊലിയുടെ സാമ്പിള്‍ പരിശോധന) ലൂടെയും രോഗം തിരിച്ചറിയാവുന്നതാണ്. ഇവരണ്ടും പെട്ടെന്ന് തന്നെ ചെയ്യാവുന്ന ചികിത്സാ മാര്‍ഗങ്ങളാണ്.

ചികിത്സ രീതി എങ്ങനെ?

Leprosy- യുടെതരം അനുസരിച്ചായിരിക്കും ചികിത്സ നിര്‍ണയിക്കുന്നത്.

* Multidrug therapy – MDT എന്നരീതിയില്‍ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകള്‍ കൊടുക്കുന്നപതിവ്.

* ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ ചികിത്സ കാലാവധിവരാം.

* MDT സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്നു.

Advertisment