Advertisment

കണ്ണട ഉപയോഗിക്കുന്നത് മൂലം മൂക്കിൽ സ്ഥിരമായ കറുത്ത പാടുകളുണ്ടായോ?എങ്കിൽ മാറ്റിയെടുക്കാനായി ചെയ്യേണ്ട മാർഗങ്ങൾ ഇവയെക്കെയാണ്....

New Update

കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മൂക്കിന്റെ മുകൾ ഭാഗങ്ങളിൽ ഉണ്ടാകുന്ന പാടുകൾ. കണ്ണട മൂക്കിന്റെ വശങ്ങളിൽ ഉരസിയാണ് ഇത്തരം പാടുകൾ ഉണ്ടാകുന്നത്. കണ്ണുകളും മൂക്കും ചേരുന്നിടത്ത് പ്രത്യക്ഷപ്പെടാറുള്ള ഇത്തരം പാടുകൾ മാറ്റിയെടുക്കാൻ പലപ്പോഴും സാധിക്കാറില്ല. ഇവ സ്ഥിരമായി മാറുന്നതിനാൽ പലരും കണ്ണട മാറ്റി പുറത്തിറങ്ങാൻ പോലും മടിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള പാടുകൾ മാറ്റിയെടുക്കാൻ സഹായകമായ മാർഗങ്ങളാണ് താഴെ ചേർക്കുന്നത്.

Advertisment

publive-image

കണ്ണട വാങ്ങുമ്പോൾ കൃത്യമായ സൈസിനുള്ള വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം അളവിൽ കൂടുതൽ ഇറുകിയ കണ്ണടയാണ് ധരിക്കുന്നതെങ്കിൽ ലെന്‍സിന്റെ ഭാഗത്തുള്ള ഫ്രെയിം മൂക്കിന്റെ ഭാഗത്ത് പ്രഷര്‍ ചെലുത്തുകയും പാട് വരാൻ കാരണമാവുകയും ചെയ്യും.

സൺസ്ക്രീനിന്റെ ഉപയോഗം വഴിയും കണ്ണട ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പാടുകൾ നിയന്ത്രിക്കാവുന്നതാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല മുഖത്തെ പാടുകളും ചുളിവുകളും മാറ്റാനും സൺസ്ക്രീനുകൾ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് PA+++ റേറ്റിംഗ് ഉള്ളതും SPF 30 ഉള്ളതുമായ ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ലാക്റ്റിക് ആസിഡ്, ഗ്ലൈകോളിക് ആസിഡ്, വിറ്റമിന്‍ സി എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉപയോഗപ്രദമാണ്. ശരീരത്തിലെ മൃതകോശങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഇവ ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും ഉപയോഗിക്കാം. അതിനാൽ തന്നെ മേൽപ്പറഞ്ഞവ അടങ്ങിയ ഫേസ് സെറം ഉപയോഗിക്കാവുന്നതാണ്.

ഫേസ് സെറം കൂടാതെ മോസ്ചറൈസറുകളും പാടുകൾ മാറ്റാൻ ശ്രമിക്കുന്നവർക്ക് ഉപയോഗിക്കാവുന്നതാണ്. ച‌ർമ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ ആഗ്രഹിക്കുന്നവർ സെറാമൈഡ് അടങ്ങിയ മോസ്ചറൈസറുകൾ ഉപയോഗിക്കുക. ഇവ പാടുകളെ ഇല്ലാതാക്കുന്നതിനേക്കാൾ ഉപരിയായി വരാതിരിക്കാനായിരിക്കും സഹായിക്കുക. അതിനാൽ കണ്ണട ധരിക്കുന്നതിന് മുൻപ് തന്നെ സെറാമൈഡ് അടങ്ങിയ മോസ്ചറൈസറുകൾ ഉപയോഗിക്കേണ്ടതാണ്.

Advertisment