Advertisment

ഹൃദയസ്തംഭനത്തിന്റെ ഉയർന്ന നിരക്ക്  സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു; അറിയേണ്ട കാര്യങ്ങൾ..

New Update

സാമൂഹികമായ ഒറ്റപ്പെടലുകളെ രണ്ട് വ്യത്യസ്തവും  എന്നാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായ ഘടകങ്ങളായി തരംതിരിക്കാം. വസ്തുനിഷ്ഠമായി പറഞ്ഞാൽ ‘സോഷ്യൽ ഐസൊലേഷൻ’ എന്നത് ഒറ്റയ്ക്കാകുന്നതോ അല്ലെങ്കിൽ അപൂർവമായ സാമൂഹിക ബന്ധങ്ങൾ ഉള്ളതോ ആണ്, അതേസമയം ‘ഏകാന്തത’ ഒരാളുടെ യഥാർഥ സാമൂഹിക ഇടപെടലിന്റെ നിലവാരം അവർ ആഗ്രഹിക്കുന്നതിലും കുറവായിരിക്കുമ്പോൾ ഉണ്ടാകുന്ന വേദനാജനകമായ വികാരമായാണ്  നിർവചിക്കപ്പെടുന്നത്.

Advertisment

publive-image

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം  ആശുപത്രിയിലാകാനുള്ള സാധ്യത 15% മുതൽ 20% വരെ വർധിപ്പിച്ചതായി ഗവേഷകർ കണ്ടെത്തി. എന്നിരുന്നാലും, സാമൂഹിക ഒറ്റപ്പെടൽ  ഏകാന്തത ഉണ്ടാക്കുന്നു എങ്കിൽ മാത്രമേ അപകടകരമാകൂ എന്നും ഗവേഷകർ വിലയിരുത്തി.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെടുകയും ഏകാന്തത അനുഭവിക്കുകയും ചെയ്താൽ, ഏകാന്തതയാണ് കൂടുതൽ പ്രധാനം. അതായത്  വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടില്ലെങ്കിലും അയാളുടെഏകാന്തത അപകടസാധ്യത വർധിപ്പിക്കും. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നു.

ഏകാന്തത നിലനിൽക്കുമ്പോൾ, സാമൂഹിക ഒറ്റപ്പെടലിന് ഹൃദയസ്തംഭനത്തിൽ  വലിയ പ്രാധാന്യമില്ലെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഏകാന്തത സാമൂഹ്യമായ ഒറ്റപ്പെടലിനേക്കാൾ ശക്തമായ മാനസിക പിരിമുറുക്കം ഉണ്ടാക്കാമെന്നും ശത്രുതയുള്ളവരോ സമ്മർദ്ദപൂരിതമായ സാമൂഹിക ബന്ധങ്ങളുള്ളവരോ ആയ വ്യക്തികളിൽ ഈ ഏകാന്തത സാധാരണമാണെന്നും ഗവേഷകർ പറയുന്നു.

Advertisment