Advertisment

കാൻസർ രോഗം തിരിച്ചറിയാനും കൃത്യസമയത്തെ ചികിത്സ കൊണ്ട് പൂർണമായും ചികിത്സിച്ചു മാറ്റാനും സാധിക്കും; എല്ലാവരും ശ്രദ്ധിക്കേണ്ട കാൻസറിന്റെ ലക്ഷണങ്ങൾ ഇതാ..

New Update

കാന്‍സർ വരാനുള്ള സാധ്യത പ്രായം കൂടുന്തോറും കൂടുതലാണ്. ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കാൻസർ പരിശോധന നടത്തേണ്ടതാണ്. കാൻസർ ചികിത്സാരംഗം സാങ്കേതികമായി വികസിച്ചതിനാൽ തന്നെ നേരത്തെ രോഗം തിരിച്ചറിയാനും കൃത്യസമയത്തെ ചികിത്സ കൊണ്ട് കാൻസർ പൂർണമായും ചികിത്സിച്ചു മാറ്റാനും സാധിക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാൻസറിന്റെ ലക്ഷണങ്ങൾ..

Advertisment

publive-image

കാൻസറിന്റെ വളരെ സാധാരണമായ ഒരു ലക്ഷണമാണ് മുഴ അല്ലെങ്കിൽ വീക്കം. ഒരാഴ്ച കഴിഞ്ഞിട്ടും പോകാത്തതാണ് ഈ വീക്കമെങ്കിൽ അത് കാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണമായി കഴുത്തിൽ ഉള്ള വീക്കം നെക്ക് കാൻസറിന്റെ സൂചനയാകാം. അല്ലെങ്കിൽ വായിലെ കാൻസറിന്റെയാകാം. സ്തനങ്ങളിലെ വീക്കം സ്തനാർബുദമാകാം. അതുകൊണ്ട് ശരീരത്തിൽ ഏതുഭാഗത്തുമുള്ള നിണ്ടു നിൽക്കുന്ന മുഴയോ വീക്കമോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

ശരീരത്തിലെ ഏതുഭഗത്തുമുള്ള വ്രണങ്ങൾ, പുണ്ണ് ഉദാഹരണമായി ചർമത്തിലോ വായ്ക്കുള്ളിലോ ഉള്ള വ്രണം ഓറൽ കാൻസറിന്റെ സൂചനയാകാം. അവ ഒരാഴ്ചയിലധികം നാക്ക്, മോണകൾ, കവിളുകൾ ഇവയിൽ നീണ്ടു നിന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.

ശരീരത്തിലുണ്ടാകുന്ന അസാധാരണമായ രക്തസ്രാവം ശ്രദ്ധിക്കണം. മൂത്രത്തിലോ, മലത്തിലോ ചുമയിലോ രക്തത്തിന്റെ അംശം കാണുന്നത് കാൻസർ ലക്ഷണമാകാം. സ്രവങ്ങളിൽ രക്തം കാണുകയോ ചർമത്തിൽ ചുവന്ന പാട് കാണുകയോ ചെയ്താൽ വൈദ്യപരിശോധന നടത്തണം.

Advertisment