Advertisment

പല്ലുകൾക്കിടയിൽ ഭക്ഷണം കുടുങ്ങുന്നതിന്റെ കാരണങ്ങളും അത് തടയാനുള്ള മാർഗങ്ങളും അറിയാം..

New Update

ഭക്ഷണം കഴിഞ്ഞാൽ പിന്നെ ചിലർ സേഫ്റ്റി പിൻ ഉപയോഗിച്ച് പല്ലിട കുത്തും. ചിലർക്കാകട്ടെ തീപ്പെട്ടിക്കൊള്ളി മതി. വളരെ മൃദുവായ ഇന്റർ ഡെന്റൽ പാപ്പില്ല എന്ന, പല്ലുകൾക്കിടയിലെ മോണയുടെ ഭാഗത്തിന് ക്ഷതമേൽപിക്കുന്നതാണ്. പ്രായമേറിയവർ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

Advertisment

publive-image

പല്ലിനിടയിൽ ഭക്ഷണം കുടുങ്ങിയാൽ പിന്നെ എന്തു ചെയ്യും എന്നു ചോദിക്കുന്നവരുണ്ട്. അശാസ്ത്രീയ മാർഗങ്ങളിലൂടെ അതു നീക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്.

പല്ലിന്റെ പ്രതലത്തിലുണ്ടാകുന്ന തേയ്മാനം, സമീപത്തുള്ള പല്ലുകളുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നത്, പല്ലുകൾ നേരത്തേ നഷ്ടപ്പെട്ട ഭാഗത്ത് വയ്പു പല്ലുകൾ വച്ചില്ലെങ്കിൽ പല്ലുകൾ കീഴ്പ്പോട്ട് ഇറങ്ങിവരുന്നത്, പല്ലുകളിൽ ജന്മനാ തന്നെയുള്ള അപാകതകൾ, എന്തെങ്കിലും വസ്തു പല്ലുകൾക്കിടയിൽ ഇടാനുള്ള തോന്നൽ ഇതൊക്കെയാണ് പല്ലുകൾക്കിടയിൽ ഭക്ഷണം കുടുങ്ങുന്നതിന്റെ കാരണങ്ങൾ.

ഇത് തടയാൻ ശരിയായ ദന്തശുചിത്വം പാലിക്കുക. ദിവസവും രണ്ടു നേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക. മേൽത്താടിയിൽ മുകളിൽ നിന്നു താഴേക്ക് മൂന്നു പല്ലുകൾ വീതമായി ബ്രഷ് ചെയ്യുക. 15 ‍ഡ‍ിഗ്രി കോണിൽ ചെരിച്ചു വേണം ബ്രഷ് ചെയ്യാൻ. കീഴ്ത്താടിയിൽ ഇതേ രീതിയിൽ താഴെ നിന്നു മുകളിലേക്ക് ബ്രഷ് ചെയ്യുക. മീഡിയം ഫ്ലെക്സിബിൾ പിടിയുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കണം.

Advertisment