Advertisment

പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ അറിയാം..

New Update

ചിലരില്‍ ശരീരഭാരം വളരെ പെട്ടന്ന് തന്നെ കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ പലരും അത് ഗൗരവമായി എടുക്കുന്നില്ല. പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഇവയാകാം..

Advertisment

publive-image

ഉറക്കമില്ലായ്മ : 6 മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടത്. അതുകൊണ്ടാണ് എല്ലാവരും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പറയുന്നത്. ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അനിവാര്യമാണ്.

ആര്‍ത്തവം : ചില സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് മുമ്പോ ശേഷമോ ശരീരഭാരം വര്‍ധിക്കുന്നതായി കാണാറുണ്ട്. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് മാറുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ആര്‍ത്തവവിരാമത്തിന് ശേഷം ഭാരം സാധാരണ നിലയിലാകും.

ഹൈപ്പോ തൈറോയിഡിസം : ക്ഷീണം, വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണുകയാണെങ്കില്‍ ഇവയെല്ലാം ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്.നിങ്ങളുടെ ശരീരം തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് ഇതിനര്‍ത്ഥം.ഇതിമൂലം ശീരീര ഭാരം കൂടാന്‍ തുടങ്ങും.

സമ്മര്‍ദ്ദം : കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ 'സ്‌ട്രെസ് ഹോര്‍മോണുകള്‍' രൂപപ്പെടാന്‍ തുടങ്ങും.ഇത് മൂലം നമുക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടുന്നു.മാനസിക പിരിമുറുക്കമുണ്ടാകുമ്പോള്‍ കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നു. ഇത് മൂലം ശരീരഭാരവും വര്‍ധിക്കും

പ്രമേഹം : ഭക്ഷണക്രമം, വ്യായാമം, ഇന്‍സുലിന്‍, മരുന്നുകള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ ചികിത്സിക്കാം.ഇന്‍സുലിന്‍ അമിതമായി ശരീരത്തിലെത്തുമ്പോള്‍ പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കും.

Advertisment