കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ നൽകേണ്ട അടിയന്തര ശുശ്രൂഷ ഇങ്ങനെയാണ്...

New Update

നാല് വയസിന് താഴേയുള്ള കുട്ടികളിൽ ശ്വാസനാളം ചെറുതായതിനാൽ ചെറിയ വസ്തുക്കൾ പോലും കുട്ടികൾക്ക് ഭീഷണിയായിത്തീരാം. ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങിയാൽ കുട്ടികളിൽ ചില ലക്ഷണങ്ങൾ കാണാനാവും. ശ്വാസം മുട്ടൽ, ശബ്ദം പുറത്തുവരാത്തതിനാൽ സംസാരിക്കാനോ കരയാനോ കഴിയാത്ത സ്ഥിതി, ശരീരത്തിൽ നീലനിറം പ്രത്യക്ഷപ്പെടൽ മുതലായവയാണ് ലക്ഷണങ്ങൾ.

Advertisment

publive-image

നാല് വയസിന് താഴേയുള്ള കുട്ടികൾക്ക് നൽക്കേണ്ട അടിയന്തര ശുശ്രൂഷ

1. കുഞ്ഞിനെ കെെത്തണയിൽ കമിഴ്‌ത്തിക്കിടത്തുക. തള്ളവിരലും ചുണ്ടാണി വിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിലായിരിക്കണം വയ്ക്കാൻ ഉള്ളത്. കുഞ്ഞിന്റെ രണ്ട് കാലും കെെത്തണ്ടയുടെ രണ്ട് ഭാഗത്തുമായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പം കിഴോട്ടായി പിടിക്കുക. രക്ഷാപ്രവർത്തനം നടത്തുന്നയാളുടെ കാല്‌മുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്ത് കെെയ്ക്ക് താങ്ങ് നൽക്കുക.

2. ശേഷം കുമ്പിട്ടുനിന്ന് മറ്റേകെെ കുഞ്ഞിന്റെ പുറത്ത് കെെപ്പലകൾക്കിടയിലായി വച്ച് ശക്തിയായി അഞ്ച് തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ് കൈപ്പത്തികൾക്കിടയിൽ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേയ്ക്കുവരേണ്ടതാണ്.

3. തൊണ്ടയിലെ വസ്തു പുറത്തേയ്ക്ക് വരുന്നില്ലെങ്കിൽ ഉടൻ നെഞ്ചിൽ മർദം നൽകണം. പുറത്ത് കെെപ്പത്തികൾക്കിടയിലായി അഞ്ച് തവണ ഇടിച്ച ശേഷം കുഞ്ഞിനെ മറ്റേകെെയിൽ മലർത്തിക്കിടത്തുക. ചുണ്ടുവിരലും നടുവിരലും ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചിൽ അഞ്ച് തവണ മർദം ഏൽപിക്കണം. ശേഷം വീണ്ടും കെെത്തണ്ടയിൽ കമിഴ്‌ത്തിക്കിടത്തി പുറത്ത് കെെപ്പലകകൾക്കിടയിലായി ശക്തിയായി അഞ്ച് തവണ ഇടിക്കുക. വീണ്ടും നെഞ്ചിൽ മർദം നൽകുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തുപോകുന്നതുവരെയോ, തൊണ്ടയിൽ കുടുങ്ങിയ ലക്ഷണം മാറി കരയുന്നതുവരെയോ വിദഗ്ധ ചികിത്സ ലഭ്യമാവുന്നതുവരെയോ പ്രഥമ ശുശ്രൂഷ തുടരണം.

പ്രഥമ ശുശ്രൂഷയ്ക്കിടയിൽ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയാണങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് തിരിച്ചറിയുക. അപ്പോൾ ആ ശുശ്രൂഷയുടെ രീതിയിൽ മാറ്റം വരുത്തണം. കുഞ്ഞിനെ തറയിലോ മേശപ്പുറത്തോ മറ്റോ കിടത്തി മുൻപ് പരിചയപ്പെടുത്തിയ പോലെ എത്രയും വേഗം പുനരുജ്ജീവന ചികിത്സ നൽകണം.

കുഞ്ഞിന് ബോധം നഷ്ടപ്പെട്ടാൽ

1. കുഞ്ഞിനെ തറയിൽ മലർത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായിൽ എന്തെങ്കിലും അന്യവസ്തു വന്നുകിടപ്പുണ്ടെങ്കിൽ അത് നീക്കാം ചെയ്യാം. എന്നാൽ നഗ്നനേത്രം കൊണ്ട് കാണുന്ന വസ്തുവാണെങ്കിൽ മാത്രമേ ഇത്തരത്തിൽ നീക്കാവൂ. തൊണ്ടയിൽ വിരലിട്ട് എടുക്കാൻ ശ്രമിക്കരുത്.

2. തുടർന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ച് ചേർത്തുവച്ച് ഒരു തവണ കൃത്രിമശ്വാസം നൽകുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചിൽ ചലനമുണ്ടെങ്കിൽ രണ്ട് തവണ കൂടി ശ്വാസം നൽകാം. നെഞ്ചിൽ ചലനമില്ലെങ്കിൽ വായ ഒന്നുകൂടെ പരിശോധിച്ച് ഒരു ശ്വാസം കൂടി നൽകുക.

3. ശേഷം നെഞ്ചിൽ മ‌ർദം ഏൽപിച്ചുള്ള പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ചാണ് കുഞ്ഞിന്റെ നെഞ്ചിൽ മർദം ഏൽപിക്കേണ്ടത്. മൂലക്കണ്ണുകൾ മുട്ടുന്നവിധത്തിൽ ഒരു വരയും അതിന് ലംബമായി മറ്റൊരു വരയും വരച്ചാൽ നെഞ്ചിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് വിരലുകൾകൊണ്ട് മർദം ഏൽപിക്കേണ്ടത്. കൂടാതെ മർദം ഏൽപിക്കുമ്പോൾ കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴ്ന്നു വരണം. ഒരു മിനിട്ടിൽ 100 തവണ നെഞ്ചിൽ അമർത്തുന്ന വേഗത്തിൽ വേണം ഇങ്ങനെ ചെയ്യാൻ.

30 തവണ നെഞ്ചിൽ മർദം നൽകുമ്പോൾ രണ്ട് തവണ കൃത്രിമശ്വാസം എന്ന നിലയിൽ ക്രമീകരിക്കണം. അന്യവസ്തു വായിൽ വന്നുകിടപ്പുണ്ടോ എന്ന് ഇതിനിടയിൽ നിരീക്ഷിക്കുക. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിലും ഈ പ്രക്രിയകൾ തുടരണം.

Advertisment