Advertisment

എന്താണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍? ലക്ഷണങ്ങള്‍ എന്തെല്ലാം?

New Update

publive-image

Advertisment

പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അടിവയറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാന്‍ക്രിയാസ്, ഇത് ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിലായാണ് സ്ഥിതിചെയ്യുന്നത്.

ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പാന്‍ക്രിയാസിന്റെ പ്രധാന പ്രവര്‍ത്തനം. എക്സോക്രൈന്‍ സെല്ലുകളും ഐലറ്റ് സെല്ലുകള്‍ പോലെയുള്ള ന്യൂറോ എന്‍ഡോക്രൈന്‍ സെല്ലുകളും രണ്ട് തരം പാന്‍ക്രിയാറ്റിക് കോശങ്ങളാണ്. ഇവ പാന്‍ക്രിയാറ്റിക് കാന്‍സറായി മാറുകയാണ് ചെയ്യുന്നത്.

രോഗലക്ഷണങ്ങള്‍

സാധാരണയായി രോഗം മൂര്‍ച്ഛിക്കുന്നതുവരെ രോഗ ലക്ഷണങ്ങളൊന്നും കാണിക്കില്ല. ഗുരുഗ്രാമിലെ സി കെ ബിര്‍ള ഹോസ്പിറ്റലിലെ ഓങ്കോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. വിനയ് ഗെയ്ക്വാദ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുന്നു:

വിശപ്പില്ലായ്മ അല്ലെങ്കില്‍ അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നു

ഇരുണ്ട നിറമുള്ള മൂത്രം

തൊലിപുറത്ത് ചൊറിച്ചില്‍

കണ്ണുകളും ചര്‍മ്മവും മഞ്ഞനിറത്തിലാകും (മഞ്ഞപ്പിത്തം)

ജീവിത ശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും.

Advertisment