Advertisment

ഭാരം കുറയ്ക്കാൻ ഓട്സ് ഇനി മുതൽ ഇങ്ങനെ കഴിക്കാം

New Update

publive-image

Advertisment

കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ഗുണങ്ങള്‍ ഓട്‌സിനുണ്ട്‌.

ഇതിന്‌ പുറമെ ശരീരഭാരം കുറയ്‌ക്കാനുള്ള കഴിവാണ്‌ ഓട്‌സിന്റെ പ്രധാനപ്പെട്ട ​ഗുണങ്ങളിലൊന്ന്. മറ്റ്‌ ഭക്ഷണങ്ങളെ അപേക്ഷിച്ച്‌ ഓട്‌സില്‍ കലോറി വളരെ കുറവാണ്‌. അതിനാലാണ്‌ ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള ഭക്ഷണങ്ങളില്‍ ഓട്‌സ്‌ ഉള്‍പ്പെടുത്തുന്നത്‌. കലോറി കുറഞ്ഞ ആഹാരങ്ങള്‍ ശരീരത്തിലെ അധിക കൊഴുപ്പ്‌ കുറയ്‌ക്കും.

ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്സ് കഴിക്കുന്നതും നല്ലതാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഈ മീല്‍സ് തീര്‍ച്ചയായും ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഓട്സിൽ ആപ്പിൾ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്.

Advertisment