ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നടുവുവേദനയെ അകറ്റി നിര്‍ത്താം …

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 10, 2018

ഇന്ന് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നടുവേദന.  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നടുവുവേദനയെ അകറ്റി നിര്‍ത്താന്‍ സഹാകമാകും.  തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടെ ഇടവേള എടുക്കുകയും ഇരിക്കുന്ന രീതിയില്‍ഇടയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നത് രക്തയോട്ടം കൂട്ടും, അത് മസിലുകളിലേക്കും നട്ടെല്ലിലേക്കും മറ്റു പ്രധാന ആന്തരികാവയവങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും കൃത്യമായി എത്തിക്കും.

രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്ട്രോള്‍ ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ അങ്ങനെയിരുന്നാല്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനതെ ബാധിക്കുകയും ഡയബറ്റിസ് സാധ്യത കൂടുകയും ചെയ്യുന്നു.

കഴുത്തിനും കഴുത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചുമലിനും താങ്ങാകുന്ന തലയണ വേണം ഉപയോഗിക്കാന്‍. ഉറക്കത്തില്‍ തല തിരിക്കുമ്പോള്‍ അതനുസരിച്ച് രൂപം ക്രമീകരിക്കാന്‍ കഴിയുന്ന തലയണയാണ് ഉത്തമം. അധികം ഉയരം കൂടിയതോ കുറഞ്ഞതോ ആയ തലയണ നല്ലതല്ല.

ഭാരമുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുമ്പോഴും ചുമക്കുമ്പോഴും നട്ടെല്ലിനു ആയാസം നല്‍കിക്കൊണ്ടാണ് ചെയ്യുന്നത്. എന്നാല്‍ നട്ടെല്ലിന് ഊന്നല്‍ നല്‍കാതെ ഭാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഭാരം എടുക്കുമ്പോഴോ അതിനു ശേഷമോ ചെറിയ നടുവേദന എങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമായി അവഗണിക്കരുത്.

 

×