Advertisment

പൂപോലെ സുന്ദരമായ ചുണ്ടുകൾ മഞ്ഞുകാലത്തും

author-image
admin
New Update

ചുവന്നു തുടുത്ത ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്നമാണ്, അതിനായി ഏത് പരീക്ഷണത്തിനും അവര്‍ തയാറാകുന്നതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. മുഖസൗന്ദര്യം എന്നപോലെ കാത്തുസൂക്ഷിക്കേണ്ട മറ്റൊന്നാണ് ചുണ്ടുകളുടെ സൗന്ദര്യവും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശ്രദ്ധയോടെയുള്ള പരിചരണമാണ് ചുണ്ടുകള്‍ക്ക് ആവശ്യം.

Advertisment

publive-image

പൂപോലെ സുന്ദരമായ ചുണ്ടുകൾ മഞ്ഞുകാലത്തും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകള്‍;

വരൾച്ച കാലത്ത് പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നത് നല്ലതാണ്.

ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.

മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും.

ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.

ബീറ്റ്റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.

പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടും.

Advertisment