Advertisment

കാലുകള്‍ക്കും കൈകള്‍ക്കും സംരക്ഷണം നല്‍കുന്ന പെഡിക്യൂര്‍ ഈസിയായി വീട്ടില്‍ ചെയ്യാം

New Update

publive-image

Advertisment

ആദ്യം കാലില്‍ ഉള്ള പഴയ നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ചു കളഞ്ഞ ശേഷം കാല്‍ വൃത്തിയാക്കുക. ഇതിനു ശേഷം നഖം ആകൃതിയില്‍ മുറിയ്ക്കുക. മുറിയ്ക്കുമ്പോള്‍ അഗ്രത്തിലുള്ള നഖങ്ങള്‍ ഒത്തിരി ആഴത്തില്‍ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം ഷാമ്പൂ ചേർത്ത് എടുത്തു വച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കാലുകൾ ഇറക്കി വയ്ക്കുക.

ഇതിലേയ്ക്ക് ലേശം ഉപ്പു ചേര്‍ക്കാം, ഇതു കാലിനു മൃദുത്വം കിട്ടാന്‍ സഹായിക്കും. ഇതു കൂടാതെ ഒരു നാരങ്ങയുടെ നീരും ജലത്തില്‍ ഒഴിക്കുക. ഒപ്പം ലേശം വെളിച്ചെണ്ണയും ഒഴിച്ചു കാലുകള്‍ കുറച്ചു നേരം വെള്ളത്തില്‍ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തില്‍ കാലുകള്‍ വച്ചു നനച്ച ശേഷം വെള്ളത്തില്‍ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവല്‍ കൊണ്ടു കാലു നന്നായി തുടച്ചെടുക്കുക.

publive-image

കാല്‍ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കുക, തുടര്‍ന്നു പ്യൂമിസ് കല്ല് കൊണ്ടു നന്നായി സ്ക്രബ്ബ്‌ ചെയ്താല്‍ മതിയാകും. തുടര്‍ന്നു ക്യൂട്ടിക്കിള്‍ റിമൂവര്‍ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകള്‍ തുടച്ചു ഒരു സ്ക്രബ്ബര്‍ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്തത്തിലാണ് ഇത് കാലില്‍ തേയ്‌ക്കേണ്ടത്.

ഇതു കഴിഞ്ഞു കാല്‍ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാല്‍ കാല്‍ നല്ല ഫ്രഷ് ആകും. ആദ്യം കാലുകള്‍ നന്നായി മസാജ് ചെയ്യാം. ആല്‍മണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാല്‍ മുഴുവന്‍ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം കാലില്‍ തേച്ചു പിടിപ്പിക്കുക.

Advertisment