ജൂലൈ 12: ലോക പേപ്പര്‍ ബാഗ് ദിനവും പി.കെ.വി ദിനാചരണവും ഇന്ന്: ഇ. ശ്രീധരന്റെയും മലാല യൂസഫ് സായിയുടേയും സുന്ദര്‍ പിച്ചൈയുടെയും ജന്മദിനം: കുട്ടനാട്ടില്‍ 'ഒരണ സമരം' ആരംഭിച്ചതും മുംബൈ ആസ്ഥാനമായി 'നബാര്‍ഡ്' നിലവില്‍ വന്നതും ലെബനന്‍ യുദ്ധം ആരംഭിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update

publive-image

1198 മിഥുനം 27
ഭരണി / ദശമി
2023 ജൂലായ് 12, ബുധന്‍

ഇന്ന്;
ലോക പേപ്പര്‍ ബാഗ് ദിനം !
. *********

മലാല ( ജന്മ)ദിനം (Malala Day) !
************
. പി.കെ.വി ദിനാചരണം !

ഗോക്കള്‍ക്ക് അഭിനന്ദന ദിനം !
*********
< National Cow Appreciation Day>

* ടോഗ: കിരീട അവകാശി
രാജകുമാരന്റെ ജന്മദിനം !
* സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ (പടിഞ്ഞാറ് ഇക്വറ്റോറിയല്‍ ആഫ്രിക്കന്‍ തീരത്തുള്ള ഗള്‍ഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രം), കിരീബാസ് ((Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യം) : സ്വാതന്ത്ര്യ ദിനം !
* മംഗോളിയ : നാടേമിന്റെ രണ്ടാം ദിനം
( National Sports Day)
USA ;
National Different Colored Eyes Day
Etch A Sketch Day
National Simplicity Day
National Pecan Pie Day
New Conversations Day
Eat Your Jello Day

Advertisment

ഇന്നത്തെ മൊഴിമുത്ത്
്്
''സ്‌നേഹിപ്പു നിന്നെഞാനെന്തിനെന്നില്ലാതെ
നേരമോര്‍ക്കാതെയും വേരുതേടാതെയും
ആത്മസങ്കീര്‍ണ്ണതയ്ക്കക്കരെച്ചെന്നെത്തി
ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ
സ്‌നേഹിപ്പു നിന്നെഞാന്‍ സ്‌നേഹിപ്പു നിന്നെഞാന്‍
സ്‌നേഹിപ്പു നിന്നെഞാന്‍ നേര്‍ക്കുനേരേ സഖീ
എന്തിന്നുനീട്ടണം,സ്‌നേഹിപ്പു നിന്നെഞാന്‍
സ്‌നേഹിക്കയല്ലാതെയൊന്നിനും വയ്യാതെ.''
. < - പാബ്ലോ നെരൂദ >

**********
കൊച്ചി മെട്രോ, കൊങ്കണ്‍ റെയില്‍വേ, ഡല്‍ഹി മെട്രോ, പാമ്പന്‍ ബ്രിഡ്ജ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിനു നേതൃത്വം വഹിച്ച ഇ. ശ്രീധരന്റെയും (1932),

പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരില്‍ അറിയപ്പെടുന്ന സമാധാനത്തിനു നോബല്‍ പ്രൈസ് ലഭിച്ച മലാല യൂസഫ് സായിയുടേയും (1997),

ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) സുന്ദര്‍ പിച്ചൈയുടെയും (1972),

ഇന്ത്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റര്‍ മുനാഫ് പട്ടേലിന്റെയും (1983),

ബള്‍ഗേറിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി രണ്ടു തവണ ബള്‍ഗേറിയന്‍ പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച മുന്‍ യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഐറീന ബോകോവയുടെയും(1952),

അമേരിക്കകാരന്‍ പ്രൊഫഷണല്‍ ബോഡിബില്‍ഡര്‍ കായ് ഗ്രീനിന്റെയും (1975 ),

1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യന്‍ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ മുഖ്യ ഗായിക എലിസബത്ത് റബേക്കാ ലിസ് മിച്ചല്‍ എന്ന ലിസ് മിച്ചലിന്റെയും (1952),

പരാദവിരകള്‍ വഴിയുണ്ടാകുന്ന റിവര്‍ ബ്ലൈന്‍ഡ്നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങള്‍ ചികിത്സിക്കാന്‍'അവര്‍മെക്ടിന്‍' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചതിനു 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം വില്യം കാംബലിനൊപ്പം പങ്കിട്ട ജപ്പാനീസ് ഗവേഷകന്‍ സതോഷി ഒമുറയുടെയും (1935) ജന്മദിനം !

ഇന്നത്തെ സ്മരണ !
********

പി. കെ വാസുദേവന്‍ നായര്‍ മ. (1926-2005)
എം.പി. പോള്‍ മ. (1904-1952)
രാജേന്ദ്രകുമാര്‍ മ. (1929-1999)
ദാമോദരന്‍ കാളാശേരി മ. (1930-2019),
എം ജെ രാധാകൃഷ്ണന്‍ മ. (1957-2019),
എസ്.ആര്‍ ചന്ദ്രന്‍ കാരന്തൂര്‍ മ. (1931-2019)
ധാരാസിംഗ് മ. (1928 -2012)
പ്രാണ്‍ മ. (1920-2013)
അമര്‍ ഗോപാല്‍ ബോസ് മ. (1929 -2013)
ഇ. പി .ടൊറാന്‍സ് മ. (1915-2003)

ഒ.എം. ചെറിയാന്‍ ജ. (1874-1944 )
ഛബി ബിശ്വാസ് ജ. (1900 -1962)
ഉമാശങ്കര്‍ ജോഷി ജ. (1911-1988)
ഹെന്റി തോറോ ജ. (1817-1862)
ജോര്‍ജ്ജ് ഈസ്റ്റ്മാന്‍ ജ.( 1854-1932)
പാബ്ലോ നെരൂദ ജ. (1904-1973)

്്്്്്്

ഇന്ന്,

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകനായിരുന്ന, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച, എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുന്‍കൈയ്യെടുത്ത, സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്ന എം.പി. പോളിനെയും (മേയ് 1, 1904-ജൂലൈ 12, 1952),

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേരളത്തിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും ആയിരുന്ന പി.കെ.വി. എന്ന പി. കെ. വാസുദേവന്‍ നായര്‍ അഥവാ പടയാട്ട് കേശവന്‍പിള്ള വാസുദേവന്‍ നായരെയും (മാര്‍ച്ച് 2, 1926 - ജൂലൈ 12, 2005),

പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1970ലും 1977ലും പന്തളത്തു നിന്ന് നിയമസഭയിലെത്തുകയും പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി പ്രവര്‍ത്തിക്കുകയും എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയും ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്ന ദാമോദരന്‍ കാളാശേരിയേയും (1930-2019),

മഞ്ഞുകാലവും കഴിഞ്ഞ്, ആകാശത്തിന്റെ നിറം, വീട്ടിലേക്കുള്ള വഴി, കാടു പൂക്കുന്ന നേരം, പേരറിയാത്തവര്‍, ഓര്‍മ്മ മാത്രം, നിറകാഴ്ച, ഓര്‍ക്കുക വല്ലപ്പോഴും, വിലാപങ്ങള്‍പ്പുറം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള, മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം 6 തവണ നേടിയിട്ടുള്ള പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് എം ജെ രാധാകൃഷ്ണനേയും (1957-2019),

പ്രശസ്ത നാടക നടനും സാംസ്‌കാരികപ്രവര്‍ത്തകനുമായിരുന്ന എസ്.ആര്‍ ചന്ദ്രന്‍ കാരന്തൂരിനേയും (1931-2019),

നാലു ദശകങ്ങള്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയും അഭിനയിച്ച 80 ഓളം സിനിമകള്‍ എല്ലാം ബോക്‌സ് ഓഫിസ്റ്ററ്റുകള്‍ക്കുകയും ചെയ്ത ജൂബലികുമാര്‍ എന്ന് അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാര്‍ ടുലിയെയും (20 July 1929 - 12 July 1999) ,

500 ഓളം ഗുസ്തി മത്സരങ്ങളില്‍ വിജയിക്കുകയും, 1959 ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും 68 ല്‍ ലോക ചാമ്പ്യനുമാകുകയും, പിന്നീട് ഹിന്ദി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിക്കുകയും രാജ്യസഭ അംഗമാകുകയും ചെയ്ത ധാരാസിംഗ് രന്ധാവ എന്ന ധാരാ സിംഗിനെയും (1928 നവംബര്‍ 19 -2012 ജൂലൈ 12 ),

350-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളായിരുന്ന പ്രാണ്‍ കൃഷന്‍ സിക്കന്ദ് എന്ന പ്രാണിനെയും ( 12 ഫെബ്രുവരി 1920 - 12 ജൂലൈ 2013) ,

കാല്‍ നൂറ്റാണ്ടോളം വിപണിയില്‍ അജയ്യമായി തുടര്‍ന്ന '901 ഡയറക്ട് റിഫ്ളക്ടിങ് സ്?പീക്കര്‍' സംവിധാനം 1968-ല്‍ അവതരിപ്പിക്കുകയും, ബോസ് വേവ് റേഡിയോ, ഹെഡ്ഫോണ്‍ തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിര്‍മ്മിക്കുന്ന ബോസ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും, ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്ന അമര്‍ ഗോപാല്‍ ബോസിനെയും (2 നവംബര്‍ 1929 - 12 ജൂലൈ 2013),

സര്‍ഗ്ഗാത്മകതയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുകയും ടോറാന്‍സ് ടെസ്റ്റ് ഓഫ് ക്രിയേറ്റിവിറ്റി (Torrance Tests of Creative Thinking) എന്ന് അറിയപ്പെടുന്ന സര്‍ഗ്ഗാത്മകതയെ നിര്‍വ്വചിയ്ക്കുന്നതിനു മാനകങ്ങള്‍ വികസിപ്പിച്ച അമേരിയ്ക്കന്‍ മനശാസ്ത്ര ഗവേഷകനും പ്രൊഫസ്സറുമായിരുന്ന എല്ലിസ് പോള്‍ ടൊറാന്‍സ് എന്ന ഇ. പി .ടൊറാന്‍സിനെയും (ഒക്ടോ: 8, 1915 - ജൂലൈ 12, 2003),

ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങള്‍ ആവോളം ഇടകലര്‍ത്തി രചിച്ച കാലന്റെ കൊലയറ (1928) എന്ന മലയാളത്തിലെ ഏറ്റവും പ്രചാരം നേടിയ ആദ്യകാല അപസര്‍പ്പകകഥ യും ഹൈന്ദവ സുധാകരം എന്നാ കൃതിയും എഴുതിയ ഒ.എം. ചെറിയാനെയും (1874 ജുലൈ 12- 1 ഫെബ്രുവരി1944 ) ,

തപന്‍ സിന്‍ഹയുടെ കാബൂളിവാലയിലും സത്യജിത് റായ് സംവിധാനം ചെയ്ത ചിത്രങ്ങളായ ദേവി, ജല്‍സാഘര്‍ ,കാഞ്ചന്‍ ജംഗ എന്നീ ചിത്രങ്ങളിലും അഭിനയിച്ച ബംഗാളി അഭിനേതാവായിരുന്നു ഛബി ബിശ്വാസിനെയും(12 ജൂലൈ1900 - 11 ജൂണ്‍ 1962),

ഇന്ത്യന്‍ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1967-ല്‍ ജ്ഞാനപീഠ പുരസ്‌കാരം നല്‍കപ്പെട്ട പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനു മായിരുന്ന ഉമാശങ്കര്‍ ജോഷിയെയും (ജൂലൈ 12, 1911 - ഡിസംബര്‍ 19, 1988) ,

ഈസ്റ്റ്മാന്‍-കോഡാക്ക് കമ്പനിയുടെ സ്ഥാപകനും ഫോട്ടോഗ്രാഫിക്ക് ഫിലിം റോളിന്റെ കണ്ടുപിടുത്തത്തിലൂടെ ഫോട്ടോഗ്രാഫിയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത ജോര്‍ജ്ജ് ഈസ്റ്റ്മാനെയും (ജൂലൈ 12, 1854 - മാര്‍ച്ച് 14, 1932),

കാമം നിറഞ്ഞ പ്രേമഗാനങ്ങള്‍ മുതല്‍ നവഭാവുക (surrealist) കവിതകള്‍ വരെയും, ചരിത്രഗാനങ്ങള്‍ വരെയും രാഷ്ട്രീയ പത്രികകള്‍ വരെയും പരന്നു കിടക്കുന്ന കവിതകള്‍ എഴുതി നോബല്‍ സമ്മാന ജേതാവായ ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും,1927-ല്‍ അന്നത്തെ ബര്‍മയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയന്‍ സ്ഥാനപതിയും, 1928-ല്‍ കൊളംബോയിലെ സ്ഥാനപതിയും, 1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗഹൃദപ്രതിനിധിയായും, 1931-ല്‍ സിംഗപ്പൂരില്‍ സ്ഥാനപതിയും ആയിരുന്ന റിക്കാര്‍ഡോ എലിസെര്‍ നെഫ്താലി റെയെസ് ബസോആള്‍ട്ടോ എന്ന പാബ്ലോ നെരൂദയെയും (ജൂലൈ 12, 1904 - സെപ്റ്റംബര്‍ 23, 1973) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്... ********

1958 - കുട്ടനാട്ടില്‍ 'ഒരണ സമരം' ആരംഭിച്ചു

1961 - ഖദാഖ്വസ്ല, പാന്‍ഷെറ്റ് ഡാമുകള്‍ തകരാറിലായതു കാരണം പൂനെ നഗരം വെള്ളത്തിനടിയിലായി. 2,000-ല്‍ അധികം ആളുകള്‍ മരിക്കുകയും 100,000 അധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

1962 - ദ റോളിങ് സ്റ്റോണ്‍സ് അവരുടെ ആദ്യ കണ്‍സേട്ട് ലണ്ടനിലെ മാര്‍ക്യു ക്ലബ്ബില്‍ നടത്തി.

1975 - സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ പോര്‍ച്ചുഗലില്‍ നിന്ന് സ്വതന്ത്രമായി.

1982 - മുംബൈ ആസ്ഥാനമായി 'നബാര്‍ഡ്' നിലവില്‍ വന്നു

1990 - ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം.

1998 - ബ്രസീലിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായി.

2006 - ലെബനന്‍ യുദ്ധം ആരംഭിച്ചു

2009 - മുന്‍ സോവിയറ്റ് റിപ്പബ്ലിക്കില്‍പ്പെട്ട ലിത്വാനിയയില്‍ പ്രഥമ വനിതാ പ്രസിഡണ്ടായി ഡാലിയ ഗ്രിബാസ്‌കൈറ്റ് അധികാരമേറ്റു.

2012 - നൈജീരിയയിലെ ഒരു ടാങ്ക് ട്രക്ക് സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.

2013 - ബ്രൂട്ടിഗ്‌നി-സര്‍-ഓര്‍ഗില്‍ ഫ്രഞ്ച് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2018 - ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പോളിസി ഗോവ മന്ത്രിസഭ അംഗീകരിച്ചു

2018 - ന്യൂഡല്‍ഹിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാനമായ 'ധരോഹര്‍ ഭവന്‍' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

Advertisment