Advertisment

നാഷണലിസ്റ്റ് കിസാൻ സഭയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ യുപിയിലെ കർഷക കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

New Update

publive-image

Advertisment

തൊടുപുഴ: നാഷണലിസ്റ്റ് കിസാൻ സഭയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ യുപിയിലെ കർഷക കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

എൻസിപി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി മൈക്കിൾ ഉദ്ഘാടനം നിർവഹിച്ചു. നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു.

നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലെമന്റ് മാത്യു, അനിൽ കൂവപ്ലാക്കൽ, സിനോജ് വള്ളാടി, കെ.എ ശശികുമാരൻ, മനു, സിദ്ധിഖ്, സജി ജോർജ്, എം.ഐ രവീന്ദ്രൻ, രാജൻ, അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു .

'മോദീജി ഗാന്ധിജിയിലേയ്ക്ക് മടങ്ങൂ കർഷകരെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി അജയകുമാർ മിശ്ര രാജി വയ്ക്കുക, മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുക, മരണമടഞ്ഞ കർഷകരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ സഭ സമരം നടത്തിയത്.

NEWS
Advertisment