Advertisment

നിർമ്മാണ തൊഴിലാളികൾ ഒക്ടോബർ 12ന് തൊടുപുഴയിൽ പ്രതിക്ഷേധ മാർച്ച് നടത്തും: ഐഎൻടിയുസി

New Update

 

Advertisment

publive-image

ചെറുതോണി: ബിൽഡിങ് ആൻറ് അദർകൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർഫണ്ട് ബോർഡ്  തകർക്കുവാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തിനെതിരെ ഒക്ടോബർ12 ന് തൊടുപുഴയിലുള്ള ക്ഷേമനിധി ഓഫീസിൽ നിന്നും മിനിസിവിൽസ്റ്റേഷനിലേക്ക്  നൂറുകണക്കിന്  തൊഴിലാളികൾ പങ്കെടുക്കുന്ന മാർച്ച് സംഘടിപ്പിക്കുവാൻ ഐ. എൻ. റ്റി. യു. സി ഇടുക്കിജില്ലാ കമ്മറ്റി തീരുമാനിച്ചു.

20 ലക്ഷത്തിലധികം അംഗങ്ങളുള്ള ക്ഷേമബോർഡ് സർക്കാരിന്റെയും ബോർഡ് മേലധികാരികളുടെയും പിടിപ്പുകേട് കൊണ്ട് തകർച്ചയുടെ വക്കിലാണ്. ബോർഡിന്റെ കരുതൽ നിക്ഷേപം പോലും ധൂർത്തടിച്ച  സാഹചര്യമാണ്  സർക്കാരും ബോർഡും ഉണ്ടാക്കിയിട്ടുള്ളതെന്നും ഐ.എൻ.റ്റി.യു.സി ചൂണ്ടിക്കാട്ടി.

2018 മുതലുള്ള പതിനായിരക്കണക്കിന് വിവാഹ, പ്രസവ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയാതെ മുടങ്ങി കിടക്കുന്നു. 60 വയസ്സ് പിന്നിട്ടവരുടെ പെൻഷൻ പോലും നിലച്ചമട്ടാണ്. കോവിഡ് ബാധിതരായിട്ടുള്ളവർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത് അപേക്ഷിച്ചവർക്ക് പോലും കൊടുത്തിട്ടില്ല.

മാത്രവുല്ല പുതിയതായി കോവിഡ് ബാധിച്ചവർക്കുള്ള ധനസഹായ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തലാക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രതിസന്ധികളിൽനിന്നുംക്ഷേമബോർഡിനെ രക്ഷപ്പെടുത്തുവാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാരിനോട്ആവശ്യപ്പെട്ടു.

ഈആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. പന്ത്രണ്ടിനു രാവിലെ10 ന് ക്ഷേമനിധി ഓഫീസിൽ നിന്നും ആരംഭിക്കുന്ന മാർച്ച് അഡ്വ :ഡീൻകുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. മിനി സിവിൽസ്റ്റേഷനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ ഡി.സി.സി.പ്രസിഡണ്ട് സി. പി. മാത്യു ഉദ്ഘാടനം ചെയ്യും.

നേതാക്കളായ റോയി. കെ.പൗലോസ്, അഡ്വ :എസ്.അശോകൻ, ജോൺ നെടിയപാല, ഇന്ദു സുധാകരൻ, എൻ. ഐ.ബെന്നി, ജാഫർഖാൻ മുഹമ്മദ്‌, മനോജ്‌ കോക്കാടൻ തുടങ്ങിയവർ അഭിസംബോധന ചെയ്യും ധർണ്ണയിൽ ജില്ലയിലെ മുഴുവൻ യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളുംപങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ചെറുതോണി രാജീവ് ഭവനിൽ ജില്ലാപ്രസിഡണ്ട് എ. പി. ഉസ്മാന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിൽ നേതാക്കളായ കെ.എം ജലാലുദ്ദീൻ, കെ പി റോയ്, സോമിപുളിക്കൽ, ലീലാമ്മ വർഗീസ്, മിനി ബേബി, ബാബുകളപ്പുര, ജോർജ് വർഗീസ്, ഉഷാ ബെന്നി, എം. കെ. ഹമീദ് സിദ്ദിഖ്കെ.എ, ബീനജോളി,ലീലാമ്മകള്ളിപ്പാറ. ജോൺസൺമാക്കീയിൽ, ജെയിംസ് പയ്യമ്പള്ളി തുടങ്ങിയവർപ്രസംഗിച്ചു.

NEWS
Advertisment