Advertisment

മറയൂർ ഗ്രാമപഞ്ചായത്തിൽ നബാർഡിൻ്റെ (NABARD) സഹായത്തോടെ മറയൂർ ഗ്രാമ പഞ്ചായത്തിൻ്റയും ചിന്നാർ വൈൽഡ് ലൈഫ് ഫോറസ്റ്റ് ഡിവിഷൻ്റെയും, ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ആദിവാസി കാർഷിക വികസന പദ്ധതി" യുടെ ഉദ്ഘാടനം നിർവഹിച്ചു

New Update

publive-image

Advertisment

ഇടുക്കി: മറയൂർ ഗ്രാമപഞ്ചായത്തിലെ ആലാംപെട്ടിക്കുടി, പുറവയൽ, കരിമുട്ടി, പുതുക്കുട്ടി, ഈച്ചാംപ്പെട്ടി കുടി, ഇരുട്ടളക്കുടി, വെള്ളക്കല്ലുകുടി, ഇന്ദിരാനഗർ, മുളകാംപെട്ടി, തായന്നംകുടി എന്നീ കുടികളെ കോർത്തിണക്കി കൊണ്ട് വാർഡുകളുടെ സുസ്ഥിരവും സുഗമവുമായ വികസന ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന ആദിവാസി കാർഷിക വികസന പദ്ധതിയിലൂടെ ആദിവാസി ഊരുകളിലെ അഞ്ഞൂറോളം കർഷകർക്കു ഗുണങ്ങൾ ലഭ്യമാവും.

ഇതുവഴി അഞ്ചുവർഷം കൊണ്ട് മറയൂരിലെ ഈ ഗ്രാമങ്ങൾ മാതൃകാ കാർഷിക ഗ്രാമങ്ങളായി മാറ്റുക എന്നതാണ് ലക്ഷ്യം. വിവിധ ഡിപ്പാർട്ട്മെൻ്റ്കളുടെ കൂട്ടായ പ്രവർത്തനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നതിനാൽ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ ഈ കൃഷിക്കായി മാറ്റി വയ്ക്കാൻ കഴിയും.

publive-image

കൃഷിക്ക് ഉപയോഗിക്കുന്ന വിളകൾ മുഴുവനും അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻറ് ഇൻഷുറൻസ് ചെയ്യുകയും, ഔഷധസസ്യങ്ങൾ, പുൽകൃഷി, ഫലവർഗ്ഗ വൃക്ഷങ്ങൾ ,ബോർഡർ പ്ലാൻറുകൾ എന്നിവ യു.എൻ.ഡി.പി യുടെയും വൈൽഡ് ലൈഫ് റേഞ്ച് ഡിവിഷൻ്റെയും സഹായത്തോടു നട്ടുവളർത്തുകയും ചെയ്യുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

ഇടവിള കൃഷിക്കായി കുറുപുല്ല്, പച്ചക്കറി, ഔഷധസസ്യങ്ങൾ എന്നിവ ന്യായ വിലയിൽ കർഷകരിൽ എത്തിക്കുക, കുരുമുളക്, കാപ്പി, പച്ചക്കറി- പഴവർഗ്ഗ തൈകൾ നശിച്ചുപോയാൽ അത് സബ്സിഡിയോടുകൂടി മാറ്റി നൽകുക, കർഷകർക്കാവശ്യമായ പണിയായുധങ്ങൾ നൽകുക, കൃഷിയിടത്തിലെ ജലസേചന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, കുരുമുളക് സംസ്കരണത്തിന് പൊതുവായ യന്ത്ര സംവിധാനം ഏർപ്പെടുത്തുക, സ്ഥലം കുറവുള്ള കുടുംബാംഗങ്ങൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആട്-കോഴി കൃഷിക്ക് ആവശ്യമായ ധനഹായം ലഭ്യമാക്കുക, പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശീലനം നൽകുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

publive-image

ഫാദർ മാത്യു തടത്തിൽ (ഹൈറേഞ്ച് ഡെവലപ്മെൻറ് സെൻറ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ )

അധ്യക്ഷത വഹിച്ച യോഗത്തിൽ ഉഷ ഹെൻട്രി ( മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), ഇടുക്കി രൂപത ബിഷപ്പ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ ഐ.എ.എസ്, ആർ ശങ്കരനാരായണൻ (ജനറൽ മാനേജർ,NABARD), അർജുൻ പാണ്ഡ്യൻ (ഡിസ്ട്രിക് ഡെവലപ്മെൻറ് കമ്മീഷണർ ), രാജേന്ദ്രൻ (ജില്ലാ പഞ്ചായത്ത് അംഗം), വിനോദ് എസ്.വി ( വൈൽഡ് ലൈഫ് വാർഡൻ, മൂന്നാർ ), റവ.ജോസ് പ്ലാച്ചിക്കൽ (പ്രസിഡൻ്റ് എച്ച്.ഡി.എസ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

NEWS
Advertisment