Advertisment

ഇടുക്കിയിൽ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു; മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

New Update

publive-image

ഇടുക്കി: ജില്ലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം. ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല.

മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി.

NEWS
Advertisment