Advertisment

ഭൂ പതിവ് ചട്ടങ്ങളെ കൂടുതൽ കൂടുതൽ സങ്കീർണ്ണമാക്കാനുള്ള ഉദ്യോഗസ്ഥതല നീക്കങ്ങളെ സർക്കാർ നിലയ്ക്കു നിർത്തണം: ജോർജ് അഗസ്റ്റിൻ

New Update

publive-image

Advertisment

തൊടുപുഴ: ഭൂ പതിവ് ചട്ടങ്ങളെ കൂടുതൽ കൂടുതൽ സങ്കീർണ്ണമാക്കാനുള്ള ഉദ്യോഗസ്ഥതല നീക്കങ്ങളെ സർക്കാർ നിലയ്ക്കു നിർത്തണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ്‌. 64 -ലെയും 93 -ലെയും ഭൂ പതിവ് ചട്ടങ്ങൾ മാറ്റി പുതിയ നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ടും, പട്ടയ ഭൂമിയിലെ മരം മുറിക്കാൻ കർഷകന് അനുവാദം നൽകണമെന്നാവശ്യപ്പെട്ടും, ജനാധിപത്യ കേരളാ കോൺഗ്രസ്‌ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പാർട്ടി ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.

കൈവശവകാശ അപേക്ഷയോടൊപ്പം ഭൂമിക്ക് പട്ടയം ലഭിച്ചതാണോ, അല്ലയോ എന്ന് രേഖപ്പെടുത്തണമെന്ന കോടതി നിർദേശത്തെ തുടർന്ന് സർക്കാർ ഇറക്കിയ ഉത്തരവിനെ വളച്ചൊടിച്, ഭൂമി പതിച്ചു നൽകിയ ചട്ടവും, പട്ടയം അനുവദിച്ച തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തണമെന്ന ഉദ്യോഗസ്ഥരുടെ പുതിയ നിർദേശം പ്രശ്നങ്ങളെ ആകെ സങ്കീർണ്ണമാക്കിയിരിക്കുകയാണെന്ന് കർഷകർക്ക് കോവിഡ് കാലത്ത് ദുരിതം മാത്രം സമ്മാനിക്കാനെ ഈ തീരുമാനം ഉപകരിക്കുകയുള്ളു എന്നും പാർട്ടി കരുതുന്നു.

1960-ലെ ഭൂ നിയമത്തിനുശേഷം ഏകദേശം മുപ്പത്തോളം ഭൂപതിവ് ചട്ടങ്ങളാണ് നാളിതുവരെ സർക്കാർ ഇറക്കിയിട്ടുള്ളത്. ഇതെല്ലാം ക്രോഡീകരിച് സമഗ്രവും വ്യക്തവുമായ നിയമം നിയമസഭയിൽ സർക്കാർ അവതരിപ്പിക്കണമെന്ന് ജോർജ് അഗസ്റ്റിൻ ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. സി . ടി ഫ്രാൻസിസ്, നേതാക്കളായ എം. ജെ. ജോൺസൻ, അഡ്വക്കേറ്റ് മിഥുൻ സാഗർ, ജോസ് നെല്ലിക്കുന്നേൽ, ജോസ് കണ്ണംകുളം, ഷൈൻ പാറയിൽ, ലിയോ കുന്നപിള്ളിൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, റെജി ജോൺസൻ, ആന്റോ ആന്റണി, സോനു ജോസഫ്, കെ. കെ ഷംസുദീൻ, കെ. ഒ ജോർജ്, ജോൺ മറ്റത്തിൽ, ജയ്സൻ ചേമ്പോട്ടിക്കൽ, ജോബി പോളക്കുളം, ജോർജ്കുട്ടി പെരിങ്ങാശ്ശേരി എന്നിവർ പ്രസംഗിച്ചു.

idukki news
Advertisment