Advertisment

വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

New Update

publive-image

Advertisment

മുരിക്കാശ്ശേരി: ഇടുക്കിയിലെ ഭൂപതിവ് ഓഫീസുകൾ നിർത്തലാക്കാനുള്ള നടപടിക്കെതിരെയും മുരിക്കാശേരി സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ഡിസിസി പ്രസിഡണ്ട് സി.പി മാത്യു ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ഭൂപതിവ് ഓഫീസുകൾ നിർത്തലാക്കാനുള്ള നടപടി പുനര്പരിശോദിക്കുക , മുരിക്കാശേരി സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും വിജിലൻസ് അന്യോഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യു ഡി എഫ് വാത്തികുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാസമരം സംഘടിപ്പിച്ചത്.

മുരിക്കാശേരി ടൗണിൽ നടന്ന ധർണ സമരത്തിൽ യു.ഡി.എഫ്. വാത്തിക്കുടി മണ്ഡലം പ്രിസിഡൻ്റ് വിനോദ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡിസിസി പ്രസിഡണ്ട് സി പി മാത്യു ധർണ ഉൽഘടനം ചെയ്തു. സാധാരണക്കാർക്കും കർഷകർക്കും അത്താണിയാകേണ്ട സഹകരണ ബാങ്കുകൾ സിപിഎം വല്ക്കരിച്ച് പാർട്ടി വളർത്താനും, അഴിമതി നടത്തുവാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടിയാണ് നടക്കുന്നതെന്ന് സി.പി. മാത്യു കുറ്റപ്പെടുത്തി.

അതോടൊപ്പം നിരവധി കർഷകരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുളളപ്പോൾ ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം 18 മാസത്തിനകം അവസാനിപ്പിക്കാനുള്ള നീക്കം കർഷകരോടുള്ള കർഷകരോടുള്ള വെല്ലുവിളിയാണെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോയ് കൊച്ചുകരോട്ട്, നോബിൾ ജോസഫ്, കെ.ബി.സെൽവം, അനീഷ് ചേനക്കര, എബി തോമസ്, പ്രദീപ് ജോർജ്, വിജയകുമാർ മറ്റക്കര, ടോമി അരയത്തിനാൽ, ബാബു കുമ്പിളുവേലിൽ, തങ്കച്ചൻകാരക്കാവയലിൽ, മിനി സാബു, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, തോമസ് അരയത്തിനാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു .

idukki news
Advertisment