Advertisment

ഇടുക്കിയിൽ സയൻസ് മ്യൂസിയം; ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര കൾച്ചറൽ മന്ത്രാലയവുമായി ചർച്ച നടത്തി

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ജില്ലയിൽ സയൻസ് മ്യൂസിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര കൾച്ചറൽ സെക്രട്ടറി ഗോവിന്ദ് മോഹൻ ഐ.എ.എസുമായും ജോയിൻറ് സെക്രട്ടറി ലില്ലി പാൻഡെയുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തി.

ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ 11.08.2021 ന് കേന്ദ്ര ടൂറിസം-സാസ്ക്കാരിക വകുപ്പ് മന്ത്രി ജി.കിഷൺ റെഡ്ഡിക്ക് എം.പി നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

നബാർഡിൻറെ സഹായത്തോടെ ആവശ്യമായ പദ്ധതി തയ്യാറാക്കി നാഷണൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയത്തിന് (എൻ.സി.എസ്.എം) സമർപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് റവന്യു-വനം വകുപ്പിനോട് ആവശ്യപ്പെടണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയോട് എം.പി ആവശ്ടപ്പെട്ടു.

ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ 402 എൽ.പി സ്ക്കൂളുകളും 134 പ്രൈമറി സ്ക്കൂളുകളും 238 ഹൈസ്ക്കൂളുകളും 132 ഹയർസെക്കണ്ടറി സ്ക്കൂളുകളും 32 ആട്സ് & സയൻസ് കോളേജുകളും ഉണ്ട്. ഏകദേശം 196000 കുട്ടികൾ പഠിക്കുന്ന ഇടുക്കിയിൽ ഇത്തരമൊരു സ്ഥാപനം പ്രവർത്തനം ഉണ്ടായാൽ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകുമെന്നും ഒപ്പം ഇടുക്കിയിലെ ടൂറിസം മേഖല കൂടുതൽ കരുത്താർജ്ജിക്കുമെന്നും എം.പി. പറഞ്ഞു.

idukki news
Advertisment