Advertisment

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍; കാണാതായ ഏഴുവയസുകാരനുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

New Update

publive-image

Advertisment

ഇടുക്കി: കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ്, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

ഇന്നലെ കൊക്കയാറില്‍ നിന്ന് ആറുമൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഫൗസിയ, അമീന്‍ സിയാദ്, അംന സിയാദ്, അസ്‌ന ഫൈസല്‍, അഹിയാന്‍ ഫൈസല്‍, ഷാജി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതില്‍നാലുപേരും കുട്ടികളാണ്.

രാവിലെ മുതല്‍ കൊക്കയാറില്‍ മഴ ദുര്‍ബലമായത് രക്ഷാപ്രവര്‍ത്തനത്തിന് അനകൂലമായി. ഹിറ്റാച്ചി ഉള്‍പ്പെടെ എത്തിച്ച് മണ്ണുമാറ്റിയാണ് തെരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. ഇടുക്കിയിലും കൊക്കയാറിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

NEWS
Advertisment