Advertisment

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ വാഹന പരിശോധന നടത്തി

New Update

publive-image

Advertisment

തൊടുപുഴ: നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൊടുപുഴ താലൂക്കിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് /സുരക്ഷ പരിശോധന മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.

തൊടുപുഴ ജോയിന്റ് ആർ ടി ഒ പ്രദീപ്‌ എസ് എസ് ന്റെ അധ്യക്ഷതയിൽ ഇടുക്കി എൻഫോഴ്സ്മെന്റ് ആർ ടി ഒ നസീർ പി എ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോവിഡ് നിയമങ്ങൾ, പ്രഥമ

ശുശ്രൂഷ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് റോട്ടറി ക്ലബ് ഭാരവാഹിയായ ഡോ: വി സി ജേക്കബ് സ്കൂൾ ബസ് ജീവനക്കാർക്ക് ക്ലാസ് എടുത്തു.

സെന്റ് ജോർജ് പള്ളി വികാരി ഫാ: ജോർജ് തനത്പറമ്പിൽ റോഡ് സുരക്ഷ സന്ദേശം നൽകി. എം വി ഐ റെജി മോൻ യോഗത്തിൽ നന്ദി പറഞ്ഞു. തുടർന്ന് വാഹനങ്ങൾ പരിശോധന നടത്തി ചെക്ക് സ്റ്റിക്കർ പതിപ്പിക്കുന്നതിന് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് കെ ബി,ചന്ദ്രലാൽ,എ എം വി ഐമാരായ ബാബു പി കെ, മുരുകേഷ് എസ്, അയ്യപ്പ ജ്യോതിസ്, അജയൻ ടി ജെ, നിസാർ ഹനീഫ എന്നിവർ നേതൃത്വം നൽകി.

NEWS
Advertisment