Advertisment

ആസാദി കാ അമൃത് മഹോത്സവ്; പുറപ്പുഴയില്‍ സ്‌കൂള്‍ ശുചീകരണം ആരംഭിച്ചു

New Update

publive-image

Advertisment

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ക്ലീന്‍ ഇന്ത്യ പ്രോഗ്രാം പ്രസിഡന്റ് തോമസ് പയറ്റനാല്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: രാജ്യം ഒട്ടാകെ നടപ്പാക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു. പുറപ്പുഴ ഗവ. എല്‍.പി സ്‌കൂള്‍ പരിസരത്തെ കാടുകള്‍ വെട്ടി തെളിച്ചു വൃത്തിയാക്കുകയും പലയിടങ്ങളിലായി അടിഞ്ഞുകൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി ഹരിത കര്‍മ്മസേനക്ക് കൈമാറുകയും ചെയ്തു.

publive-image

കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ക്ലാസ് മുറികള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സജ്ജീകരിക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതി, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് ജോലിക്കാര്‍, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയേഴ്‌സ്, സ്‌കൂള്‍ ജീവനക്കാര്‍, പിടിഎ കൂട്ടായ്മ എന്നിവയിലെ അംഗങ്ങള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

പരിപാടിയുടെ ഉദ്ഘാടനം പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.കെ. ഉഷ ചടങ്ങില്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എം.വി. ജോര്‍ജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എ.ആര്‍. ഉഷ ക്ലീന്‍ ഇന്ത്യ സന്ദേശം നല്‍കി.

സ്‌കൂള്‍ അധ്യാപകന്‍ ജ്യോതിഷ്, പിടിഎ പ്രസിഡണ്ട് സി.വി. ബിനോയ്, പഞ്ചായത്തംഗം അച്ചാമ്മ ജോയ്, വിഇഓ ബീന, സീനിയര്‍ അസിസ്റ്റന്റ് ജിജിമോന്‍, എംപിടിഎ പ്രസിഡന്റ് മിനി സാബു എന്നിവര്‍ സംസാരിച്ചു. നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍ വില്‍സണ്‍ മൈലാടൂര്‍ കൃതജ്ഞത പറഞ്ഞു.

NEWS
Advertisment