Advertisment

മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നു, ജലനിരപ്പ് 137 അടിയിലേക്ക്, കടുത്ത ആശങ്ക

New Update

publive-image

Advertisment

കുമളി: കടുത്ത ആശങ്ക ഉയർത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുന്നു. ഇന്നലെ  വൈകുന്നേരം 6 മണിക്ക് 136.90 അടിയാണ് ജലനിരപ്പ് രേഖപെടുത്തിയത്. അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായാൽ ഇന്നു വൈകുന്നേരത്തോടെ 138 അടിയിൽ നൽകേണ്ട രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശം ഉണ്ടാകും.

ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് സെക്കന്റ് തോറും 278 3 ഘനയടി വീതം ജലം സംഭരണിയിൽ ഒഴുകി എത്തുന്നുണ്ട്. അതേ സമയം 2200 ഘനയടി വീതം ജലമാണ് തമിഴ് നാട് കൊണ്ടുപോകുന്നത്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണേ ശേഷി.

140 അടിയെത്തിയാൽ   പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി തുടങ്ങും. ഇന്നലെ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക്    എൻ.ഡി. ആർ എഫ്. ഉദ്യോഗസ്ഥർ എത്തി ബോധവത്ക്കരങ്ങൾ നടത്തിയിരുന്നു. ആളുകളെ  താത്ക്കാലികമായി മാറ്റി  പാർപ്പിക്കേണ്ടി വന്നാൽ  ചെയ്യേണ്ടതായുള്ള ഒരുക്കങ്ങൾ റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

NEWS
Advertisment