Advertisment

ഇടുക്കിയിൽ വെയ്റ്റ്ലിഫ് റ്റിംഗിന് അനന്ത സാധ്യതകളെന്നു മന്ത്രി റോഷി അഗസ്റ്റിൻ

New Update

publive-image

Advertisment

സംസ്ഥാന വെയ്റ്റ് ലിഫ്റ്റി oഗ് ചാമ്പ്യൻഷിപ്പ് ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ വെയ്റ്റ് ഉയർത്തി ഉത്ഘാടനം ചെയ്യുന്നു

തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ് റ്റിംഗ് ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ.

publive-image

ഇടുക്കി ജില്ലക്കു വേണ്ടി സംസ്ഥാന അസോസിയേഷൻ അനുവദിക്കുന്ന വെയ്റ്റ് ലീഫ് റ്റിംഗ് അക്കാഡമിക്കും ഖേലോ ഇന്ത്യാ പ്രോജക്ടിനും എല്ലാ വിധ സഹായ സഹകരണവും നല്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ജില്ലാ സംസ്ഥാന അസോസിയേഷനുകൾക്ക് അനുവദിക്കുന്ന വാർഷിക ഗ്രാന്റ് തികച്ചും അപര്യാപ്തമാണെന്നും ഗ്രാന്റ് വർദ്ധി പ്പിക്കുന്നതിന് വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്തു തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ കലാകായിക സാമൂഹ്യ സാംസ്കാരിക വ്യാവസായിക മേഖലയിൽ സമഗ്ര സംഭാവനകൾ നല്ലിയിട്ടുള്ള ഔസേഫ് ജോൺ പുളിമൂട്ടിൽ അവർകളെ പൊന്നാടയും മെമെന്റോയും നല്കി ആദരിച്ചു. തുടർന്ന് സംസ്ഥാന അസോസിയേഷന്റെ പ്രസിഡന്റ് സെക്രട്ടറി, സംഘടക സമിതി അംഗങ്ങൾ, കായിക മേഖലയുമായി ചേർന്നു പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവരെയും ആദരിച്ചു.

publive-image

സംസ്ഥാന സെക്രട്ടറി ജി.ബാലകൃഷ്ണൻ പ്രസിഡന്റ് കെ. ശ്രീനാഥ്, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, ജില്ലാ ബേസ് ബോൾ അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ , കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ , പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് എം.എൻ. സുരേഷ് , കേരള ആം റെസ്ലിംഗ് അസോസിയേഷൻ വൈസ് - പ്രസിഡന്റ് മനോജ് കൊക്കാട്ട്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ.ജോസഫ്, മുനിസിപ്പൽ ഒളിമ്പിക് വേവ് ജനറൽ കൺവീനർ സണ്ണി മണർകാട്ട്, ന്യൂമാൻ കോളേജ് കായിക വിഭാഗം മേധാവി എബിൻ വിത്സൺ, ഒളിമ്പിക് വേവ് വർക്കിംഗ് ചെയർമാൻ പി.എസ്. ഭോ ഗീന്ദ്രൻ, ജില്ലാ വെയ്റ്റ് ലിഫ് റ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ. രതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

idukki news
Advertisment